അരനൂറ്റാണ്ടിനു മുൻപുള്ള സമുദ്രപര്യവേക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അഭിലാഷിന്റെ യാത്ര. ലോകത്തിലെ ഏറ്റവും സാഹസികമായ കായികവിനോദങ്ങളിൽ ഒന്നായാണ് ഗോൾഡൻ ഗ്ലോബ് റേസ് അറിയപ്പെടുന്നത്. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ഏറ്റവും പ്രയാസകരമായ പസിഫിക് സമുദ്ര മേഖലയിലാണ്, റേസിൽ രണ്ടാം സ്ഥാനത്തു ലീഡ് വർധിപ്പിച്ചു മുന്നേറുന്ന അഭിലാഷിന്റെ വഞ്ചി ഇപ്പോഴുള്ളത്. ഗോൾഡൻ ഗ്ലോബ് റേസിനെക്കുറിച്ച് ആകാംക്ഷയോടെ വായിക്കുന്ന എല്ലാവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും. എങ്ങനെയാണ് കടലിൽ ഒരാൾ ഒറ്റയ്ക്കു ദീർഘകാലം കഴിയുന്നത്? കടലിൽ വഴി കണ്ടുപിടിക്കുന്നത് എങ്ങനെയാണ്? നടുക്കടലിൽ ആക്രമണത്തിന് ഇരയാകാൻ സാധ്യതയില്ലേ? മറ്റു വഞ്ചികളുമായോ വലിയ കപ്പലുകളുമായോ കൂട്ടിയിടിക്കാനുള്ള സാധ്യതയില്ലേ? ടൈറ്റാനിക് ദുരന്തം പോലെ മഞ്ഞുപാളിയുമായി കൂട്ടിയിടിച്ച് വഞ്ചി തകർന്നാൽ എന്ത് സംഭവിക്കും? എന്നിങ്ങനെ ചോദ്യങ്ങൾ അനവധിയാണ്. ഗോൾഡൻ ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമിയുമായി സാറ്റലൈറ്റ് ഫോണിലും മറ്റും സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസ് ഈ കുറിപ്പ് തയാറാക്കിയത്...
HIGHLIGHTS
- അഭിലാഷ് ടോമി കടലിൽ ഒറ്റയ്ക്ക് എന്തു ചെയ്യുകയാണ്?
- ഗോൾഡൻ ഗ്ലോബ് റേസിൽ ലീഡ് നില വർധിപ്പിച്ച് രണ്ടാം സ്ഥാനത്തു തുടരുകയാണ് അഭിലാഷ് ടോമി
- കടലിലെ ആ ഏകാന്ത യാത്രയിൽ പതിയിരിക്കുന്ന അപകടങ്ങൾ എന്തൊക്കെ?