ADVERTISEMENT

മൊറോക്കോയില്‍ നിന്നും അടിപൊളി യാത്രാചിത്രങ്ങള്‍ പങ്കുവച്ച് നസ്രിയ നാസിം. ചിത്രങ്ങളില്‍ ഒപ്പം ഫഹദിനെയും കാണാം. ഈ വര്‍ഷത്തെ ഒരുമിച്ചുള്ള ആദ്യചിത്രമാണ് ഇതെന്നാണ് നസ്രിയ ഇതിനു ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മൊറോക്കോയില്‍ നിന്നും തനിച്ചുള്ള മറ്റൊരു ചിത്രം കൂടി നസ്രിയ മുന്‍പേ പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ഒരുദിവസം പോലുമാകും മുന്‍പേ അഞ്ചു ലക്ഷത്തിലധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

യാത്രകൾ നടത്തുവാൻ ഒരുപാട് ഇഷ്ടമാണ് നസ്രിയയ്ക്കും ഫഹദിനും. വീണുകിട്ടുന്ന അവസരങ്ങളിൽ യാത്ര പോകുക പതിവാണ് ഇരുവരും. മനോഹര സ്ഥലങ്ങളിൽ നിന്നുള്ള നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്.

മൊറോക്കോയിലെ മരാക്കേഷ് നഗരത്തില്‍ നിന്നെടുത്ത ചിത്രങ്ങളാണിവ. സഹാറ മരുഭൂമിയിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെയായി, മഞ്ഞുപുതച്ചുകിടക്കുന്ന അറ്റ്ലസ് മലനിരകളുടെ താഴ്‍‌‌വാരത്തിന് സമീപം നിലകൊള്ളുന്ന മരാക്കേഷ് മൊറോക്കോയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ്. അതിമനോഹരമായ കൊട്ടാരങ്ങൾ, ചരിത്ര മ്യൂസിയങ്ങൾ, മനോഹരമായ ഹരിത ഉദ്യാനങ്ങൾ, മാര്‍ക്കറ്റുകള്‍ തുടങ്ങിയവയെല്ലാം ഇവിടേക്ക് ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ആഡംബര നഗരം എന്നും മരാക്കേഷ് അറിയപ്പെടുന്നു. പഞ്ചനക്ഷത്ര റെസ്റ്റോറന്റുകൾ, ലക്ഷ്വറി സ്പാകൾ, ഹമാമുകൾ, ആകർഷകമായ റിയാഡുകൾ (പരമ്പരാഗത വീടുകൾ) തുടങ്ങിയവയെല്ലാം ഈ നഗരത്തെ ആഡംബരപൂര്‍ണ്ണമാക്കുന്ന ചില കാര്യങ്ങളാണ്. വര്‍ണാഭമായ രാത്രിജീവിതവും മരാക്കേഷിന്‍റെ മുഖമുദ്രകളിലൊന്നാണ്.

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമാണ് മരാക്കേഷിലുള്ള മദീന. വഴിയോരക്കച്ചവടക്കാരും പഴയ കെട്ടിടങ്ങളും കടകളുമെല്ലാം മദീനയില്‍ കാണാം. ആധുനിക റെസ്റ്റോറന്റുകൾ, ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ മുതലായവയുള്ള നഗരഭാഗം അറിയപ്പെടുന്നത് ഗ്വെലിസ് അല്ലെങ്കിൽ വില്ലെ നോവലെ എന്നാണ്. ആഫ്രിക്കയിലേയും, ലോകത്തിലെ തന്നെയും ഏറ്റവും തിരക്കേറിയ ചത്വരമായ ജിമ അൽ ഫന ചത്വരവും മൊറോക്കോയിലെ ഏറ്റവും പുരാതനമായ വിപണികേന്ദ്രവും മരാക്കേഷിലാണ്.

English Summary: Fahadh Faasil and Nazriya Nazim Enjoys Holiday in Morocco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com