മകള്‍ മാൾട്ടി മേരിയ്ക്കും നിക്ക് ജോനാസിനുമൊപ്പം ചില്‍ ചെയ്ത് പ്രിയങ്ക ചോപ്ര

priyanka-chopra
SHARE

തമിഴകത്തു നിന്നാണ് ഈ താരസുന്ദരി സിനിമാജീവിതം തുടങ്ങിയതെങ്കിലും ബോളിവുഡും കടന്നു ഹോളിവുഡിലും താരമാണ് ഇന്ന് പ്രിയങ്ക ചോപ്ര. 2000 ത്തിൽ ലോക സുന്ദരിപ്പട്ടം നേടി പ്രശസ്തിയിലേക്കുയർന്ന പ്രിയങ്കയ്ക്കു പിന്നീട് ഒരിക്കൽ പോലും തന്റെ കരിയറിൽ ഒരു തിരിച്ചടി നേരിടേണ്ടി വന്നിട്ടില്ല. സിനിമാതാരം മാത്രമല്ല, ഗായിക എന്ന നിലയിലും പ്രശസ്തയാണ് ഇവർ. തിരക്കു നിറഞ്ഞ തന്റെ ജീവിതത്തിൽ യാത്രകൾക്കും വലിയ പങ്കുണ്ടെന്നു പ്രിയങ്ക ചോപ്ര ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ യാത്രാചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

കുഞ്ഞുമകള്‍ മാൾടി മേരിയ്ക്കും, ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസിനുമൊപ്പം മാലിബു ബീച്ചില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കുഞ്ഞിനെ കയ്യിലെടുത്ത് സന്തോഷത്തോടെ ചിരിച്ചു നില്‍ക്കുന്ന നടിയെ ചിത്രത്തില്‍ കാണാം. ബോളിവുഡിലെയും ഹോളിവുഡിലെയും നടീനടന്മാര്‍ അടക്കം ഒട്ടേറെപ്പേര്‍ ഈ പോസ്റ്റിനടിയില്‍ കമന്‍റ് ചെയ്തിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ വളരെയേറെ ജനപ്രിയമായ ഒരു പ്രദേശമാണ് മാലിബു. ലോസ് ആഞ്ചലസ് കൗണ്ടിയിൽ സാന്താ മോണിക്ക പർവതനിരകള്‍ക്കരികിലാണ് ഈ കടൽത്തീര നഗരം സ്ഥിതിചെയ്യുന്നത്. ഹോളിവുഡ് സെലിബ്രിറ്റികളുടെ വീടായാണ് ഇവിടം അറിയപ്പെടുന്നത്. സമ്പന്നരും സെലിബ്രിറ്റികളുമാണ് പരിസരപ്രദേശങ്ങളില്‍ വസിക്കുന്നതിലേറെയും.

ടോപംഗ ബീച്ച്, ബിഗ് റോക്ക് ബീച്ച്, ലാസ് ഫ്ലോറസ് ബീച്ച്, ലാ കോസ്റ്റ ബീച്ച്, സർഫ്രൈഡർ ബീച്ച്, ഡാൻ ബ്ലോക്കർ ബീച്ച്, മാലിബു ബീച്ച്, സുമ ബീച്ച്, ബ്രോഡ് ബീച്ച്, പോയിന്റ് ഡ്യൂം ബീച്ച്, കൗണ്ടി ലൈൻ തുടങ്ങി ഒട്ടേറെ ബീച്ചുകള്‍ ഇവിടെയുണ്ട്. കൂടാതെ, മാലിബു ക്രീക്ക് സ്റ്റേറ്റ് പാർക്ക്, ലിയോ കാരില്ലോ സ്റ്റേറ്റ് ബീച്ച് ആൻഡ് പാർക്ക്, പോയിന്റ് മുഗു സ്റ്റേറ്റ് പാർക്ക്, മാലിബു ബ്ലഫ്സ് പാർക്ക്, ട്രാൻകാസ് കാന്യോൺ പാർക്ക്, ലാസ് ഫ്ലോറസ് ക്രീക്ക് പാർക്ക്, ലെഗസി പാർക്ക് തുടങ്ങി പ്രകൃതിരമണീയമായ ഒട്ടേറെ പാര്‍ക്കുകളും ഇവിടെയുണ്ട്.

തീരപ്രദേശങ്ങളിലെ ഡൈവിങ്, സ്നോര്‍ക്കലിങ് മുതലായ സമുദ്ര സാഹസികവിനോദങ്ങള്‍ക്ക് പുറമേ, കുതിരസവാരി, കാൽനടയാത്ര, ഓട്ടം, മൗണ്ടൻ ബൈക്കിംഗ് തുടങ്ങിയ വിനോദങ്ങള്‍ക്ക് ഇവിടെയുള്ള പര്‍വ്വതപ്രദേശങ്ങള്‍ പ്രശസ്തമാണ്. ലോക സർഫിങ് റിസർവ് ആയ സർഫ്രൈഡർ ബീച്ച് മാലിബു കോളനിക്കും മാലിബു പിയറിനും സമീപമാണ് സ്ഥിതിചെയ്യുന്നത്. ശൈത്യകാലത്ത് ഈ സ്ഥലത്ത് സർഫിങ് ജനപ്രിയമാണ്.

English Summary: Priyanka Chopra enjoys special day at the beach with daughter Malti

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS