അവധിക്കാലം ആഘോഷമാക്കി സാറ അലി ഖാന്‍

Mail This Article
ഓസ്ട്രേലിയയില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് ബോളിവുഡ് നടി സാറ അലി ഖാന്‍. സിഡ്നിയിലും മെൽബണിലുമെല്ലാം യാത്ര ചെയ്യുന്നതിന്‍റെ ഒട്ടേറെ ചിത്രങ്ങള്‍ സാറ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. കംഗാരുക്കൾക്കൊപ്പം പോസ് ചെയ്യുന്നതും സിഡ്‌നി ഓപ്പറ ഹൗസിന് സമീപം നില്‍ക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. ബോളിവുഡ് സെലിബ്രിറ്റികള്‍ അടക്കം ഒട്ടേറെ പേര്‍ സാറയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഒരുപാട് യാത്രകൾ നടത്തുന്നയാളാണ് സാറ അലി ഖാന്‍. തിരക്കിട്ട ജീവിതത്തിൽ നിന്നും വീണുകിട്ടുന്ന അവസരങ്ങൾ യാത്രകൾക്കായി മാറ്റാറുണ്ട്. പോകുന്ന സ്ഥലത്തെ മനോഹാരിത നിറഞ്ഞ വിഡിയോയും ചിത്രങ്ങളും ആരാധകര്‍ക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും താരം മറക്കാറില്ല.
ഫെബ്രുവരിയില്‍ വേനല്‍ക്കാലത്തിന്‍റെ തുടക്കമാണ് ഓസ്ട്രേലിയയില്‍. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും വിനോദസഞ്ചാരികളെക്കൊണ്ട് നിറയുന്ന സമയമാണിത്. ഈ സമയത്ത് കാണാനും അറിയാനുമായി ഓസ്ട്രേലിയയില്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. സിനിമകളിലൂടെയും മറ്റും പ്രശസ്തമായ സിഡ്‌നി ഓപ്പറ ഹൗസ് കാണുകയാണ് ആദ്യം ചെയ്യേണ്ടത്. കച്ചേരികൾ, ബ്രോഡ്‌വേ ഷോകൾ, സിംഫണി ഓർക്കസ്ട്രകൾ തുടങ്ങി എപ്പോഴും വിപുലമായ പരിപാടികളാണ് ഇവിടെ ഉണ്ടാവുക. ശാന്തമനോഹരവും പ്രകൃതിഭംഗിയും ജൈവവൈവിധ്യവും നിറഞ്ഞ ലാമിംഗ്ടൺ നാഷണൽ പാർക്ക് ആണ് മറ്റൊരു പ്രധാനകാഴ്ച.
പവിഴപ്പുറ്റുകളുടെയും അപൂര്‍വ്വ സമുദ്രജീവികളുടെയും വീടായ ഗ്രേറ്റ് ബാരിയർ റീഫ് പ്രകൃതിസ്നേഹികള്‍ക്ക് വിസ്മയക്കാഴ്ചയാണ്. ഈ സമയത്ത് ഇവിടെ കടലാമകൾ വിരിയുന്നതും കാണാം. സാഹസിക സമുദ്രവിനോദങ്ങള്‍ക്കും ഇവിടം ഏറെ അനുയോജ്യമാണ്. ഫെബ്രുവരി മാസത്തിൽ ബെല്ല വിസ്റ്റ ഫാമില്‍ നടക്കുന്ന സിഡ്നി ലൂണാർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത് പുത്തന്‍ അനുഭവമായിരിക്കും. ലൈവ് മ്യൂസികും ഭക്ഷണ ട്രക്കുകളും ആഡംബര പാർട്ടികളും നിറഞ്ഞ ഒരു ആഘോഷമാണിത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ആഘോഷത്തില്‍ അണിനിരക്കും.
അതിമനോഹരമായ ബീച്ചുകളും പച്ചപ്പ് നിറഞ്ഞ വനങ്ങളും നിറഞ്ഞ ബൗഡി നാഷണൽ പാർക്കും ഈ സമയത്ത് സന്ദര്‍ശിക്കണം. കൂടാതെ, പഞ്ചാര മണൽ ബീച്ചുകൾ, ദേശീയ പാർക്കുകൾ, മനോഹരമായ കടൽത്തീര ഗ്രാമങ്ങൾ എന്നിവ നിറഞ്ഞ ജെർവിസ് ബേ, പെൻഗ്വിനുകള്‍ പ്രജനനത്തിനും കൂടുകൂട്ടാനുമായി വരുന്ന ലോകത്തിലെ ഏറ്റവും വലിയ കോളനിയായ പെൻഗ്വിൻ ദ്വീപ്, ആൽപൈൻ പ്രദേശത്തെ നമദ്ഗി നാഷണൽ പാർക്ക്, കംഗാരു ദ്വീപ് തുടങ്ങിയവയെല്ലാം ഓസ്ട്രേലിയയിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ്.
Engliah Summary: Sara Ali Khan Shares travel pictures from Australia