പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം; ഇൗ മനോഹരയിടം തായ്‍‍ലൻഡിൽ

2061926990
Guitar photographer/shutterstock
SHARE

കുറഞ്ഞ ചെലവിൽ യാത്ര പോകാൻ മികച്ചയിടമാണ് തായ്‍‍‍ലൻഡ്. സഞ്ചാരികളെ കാത്ത് നിരവധിയിടങ്ങളുമുണ്ട്. ചില നഗരങ്ങള്‍ കൂടുതല്‍ സുന്ദരമാകുന്നത് രാത്രികാലങ്ങളിലാണ്. പകലിനെ വെല്ലുന്ന വെളിച്ചത്തിൽ അതിനേക്കാൾ മനോഹരമായ കാഴ്ചകളുള്ള നഗരങ്ങൾ. അതിലൊന്നാണ് തായ്‌‌ലൻഡ്. നൈറ്റ് ലൈഫ് ആരാധകരായ യാത്രാപ്രേമികകളെ മാടിവിളിക്കും തായ്‌ലൻഡ് എന്ന സ്വപ്ന ഭൂമി. ബീച്ച് പാർട്ടികൾ, സഫാരികൾ, രാത്രിമാർക്കറ്റുകൾ, നൈറ്റ്ക്ലബ്ബുകൾ, സ്ട്രീറ്റ് ഫൂഡ്, വിസ്മയകരങ്ങളായ ഷോകൾ എന്നിവ നിങ്ങളെ മറ്റൊരു ലോകത്ത് എത്തിക്കും.

ബജറ്റ് യാത്രയ്ക്ക് പറ്റിയ ഇടം ക്രാബി ബീച്ച് 

തെക്കൻ തായ്‌ലൻഡിന്റെ പടിഞ്ഞാറൻ തീരദേശ പ്രവിശ്യയാണ് ക്രാബി. അതിന്റെ തലസ്ഥാന നഗരത്തിനും ക്രാബി എന്നാണ് പേര്. വെള്ള മണല്‍ വിരിച്ച സമുദ്രതീരം ശാന്തമായ കടൽ, കൃത്രിമത്വം കലരാത്ത പ്രകൃതി സൗന്ദര്യം, അതിമനോഹരമായ ദ്വീപുകൾ ഇവയെല്ലാമാണ് ഈ ഡെസ്റ്റിനേഷന്റെ സവിശേഷത. 

4700 ചതുരശ്ര കിലോമീറ്റർ സമുദ്രതീരവും എൺപതോളം ചെറുദ്വീപുകളുമുള്ള ഇടം. രാജ്യാന്തര സഞ്ചാരികൾക്കിടയിൽ പ്രശസ്തമായി വരുന്നതേയുള്ളൂ. ചൂടുനീരുറവ, വന്യജീവി സങ്കേതം, കടൽ ഗുഹകൾ, പവിഴദ്വീപുകൾ, പർവതാരോഹണത്തിന് അനുയോജ്യമായ ചുണ്ണാമ്പുകല്ല് മലകൾ, കണ്ടൽക്കാട് തുടങ്ങിയ വൈവിധ്യങ്ങൾ ക്രാബിയെ ദിവസങ്ങൾ കണ്ടാലും മടുപ്പു തോന്നാത്ത സ്ഥലമാക്കി മാറ്റുന്നു.ഫിഫി ദ്വീപ്, ടൈഗർ കേവ് ടെംപിൾ, റെയ്‌ലി ബീച്ച്, എമറാൾഡ് പൂൾ, 75 ദശലക്ഷം വർഷം പഴക്കമുള്ള കക്കകൾ കാണപ്പെടുന്ന ഷെൽ സെമിത്തേരി, മു കോഹ് ലാന്ത നാഷനൽ പാർക്ക് തുടങ്ങിയവയാണ് പ്രധാന സന്ദർശന ഇടങ്ങൾ. 

തീരദേശ നഗരമായ ആവ് നാങ് ആണ് ക്രാബി സന്ദർശകർക്ക് മികച്ച താമസസൗകര്യവും യാത്രാസൗകര്യവും നൽകുന്ന ഇടത്താവളം. ആൻഡമാൻ തീരത്തിനു സമീപത്തുള്ള ക്രാബിയിലേക്ക് ഇന്ത്യയിൽ നിന്ന് വിമാനമാർഗം എത്താം. നഗരത്തിൽ നിന്ന് 15 കിലോമീറ്ററുണ്ട് ക്രാബി രാജ്യാന്തര വിമാനത്താവളത്തിലേക്ക്. ചെന്നൈ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ നിന്ന് ക്രാബിയിലേക്ക് വിമാന സർവീസുണ്ട്. ബാങ്കോക്കിലോ ക്വാലലംപുരിലോ ഇറങ്ങി കണക്ടിങ് ഫ്ലൈറ്റിലും പോകാം. തായ്‌ലൻഡ് നഗരങ്ങളായ ബാങ്കോക്കും ഫുക്കറ്റും റോഡ് മാർഗവും ക്രാബിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 

English Summary: budget Trip to Krabi in Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS