മാലദ്വീപില്‍ വെക്കേഷന്‍ ആഘോഷമാക്കി കാന്താര നായിക

sapthami-gowda
SHARE

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാന്താര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ രാജ്യമെങ്ങും ആരാധകരെ നേടിയ നടിയാണ് സപ്തമി ഗൗഡ. 2019 ൽ പോപ്‌കോൺ മങ്കി ടൈഗർ എന്ന കന്നഡ ചിത്രത്തിലൂടെ, ഗിരിജയുടെ നായികയായാണ് സപ്തമി ഗൗഡ ആദ്യമായി സിനിമാലോകത്ത് എത്തുന്നത്. സിനിമയില്‍ മാത്രമല്ല, സ്പോര്‍ട്സിലും കഴിവു തെളിയിച്ച താരമാണ് സപ്തമി. അഞ്ചാം വയസ്സിൽ നീന്തൽ പരിശീലനം ആരംഭിച്ച നടി, ദേശീയതലത്തില്‍ ഉള്‍പ്പെടെ ഒട്ടനേകം നീന്തല്‍ മത്സരങ്ങളില്‍ വെങ്കലവും വെള്ളിയും സ്വർണവും നേടിയിട്ടുണ്ട്. ഇപ്പോഴിതാ തിരക്കുകളിൽ നിന്നു മാറി മാലദ്വീപില്‍ വെക്കേഷനിലാണ് നടി. ഇവിടെ നിന്നുള്ള ധാരാളം ചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

മാലദ്വീപില്‍ നിന്നു സാരി ഉടുത്ത് റിസോര്‍ട്ടിലൂടെ നടക്കുന്ന ഒരു വിഡിയോയും ഉണ്ട്. ദ്വീപിലെ ഹോളിഡേ ഇൻ റിസോർട്ട് കണ്ടൂമയിലാണ് നടി അവധി ആഘോഷിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും ആഡംബരങ്ങളോടും കൂടിയ 154 ഓവർവാട്ടർ, ബീച്ച്, ഗാർഡൻ വില്ലകളാണ് റിസോര്‍ട്ടില്‍ ഉള്ളത്. മാലെയിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സ്പീഡ് ബോട്ടിൽ 45 മിനിറ്റ് സഞ്ചരിച്ചാല്‍ റിസോര്‍ട്ടില്‍ എത്താം.

വലിയ തിരമാലകളിൽ സർഫിങ് ചെയ്യുന്നത് മുതൽ സ്പാ ചികിത്സകള്‍ വരെ എല്ലാ തരത്തിലുമുള്ള യാത്രക്കാര്‍ക്ക് അനുയോജ്യമായ വിനോദങ്ങളും സൗകര്യങ്ങളും റിസോര്‍ട്ടില്‍ ഉണ്ട്. കൂടാതെ, ഗുറൈധൂ ബീച്ച്, കണ്ടൂമ, മകുനുഫുഷി കൊക്കോ ദ്വീപ്, ബിയാദു, ബിക്കിനി ബീച്ച് തുടങ്ങിയ ബീച്ചുകളും റിസോര്‍ട്ടിനരികില്‍ ഉണ്ട്.

ആഡംബരം വഴിഞ്ഞൊഴുകുന്ന റിസോര്‍ട്ടുകള്‍ക്കും സ്വര്‍ഗീയമനോഹരമായ ബീച്ചുകള്‍ക്കുമപ്പുറം, കാഴ്ചകളും ഒട്ടേറെ അനുഭവങ്ങളും കാത്തുവച്ചിരിക്കുന്ന ഒരു മായാലോകമാണ് മാലദ്വീപ്. മാര്‍ച്ച്‌ മാസം പൊതുവേ മാലദ്വീപ് വെക്കേഷന് അനുയോജ്യമായ സമയമായാണ് പറയുന്നത്. വലിയ ചൂടോ മഴയോ ഇല്ലാത്തതിനാല്‍ മാലദ്വീപിലെ പീക്ക് ടൂറിസ്റ്റ് സീസണ്‍ ആണിത്. ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട മനോഹര ഇടങ്ങളില്‍ ഒന്ന്, സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വെക്കേഷന്‍ സ്പോട്ട്... പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങളുണ്ട് മാലദ്വീപിന്.

English Summary: Actress Sapthami Gowda Enjoys Holiday in Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS