ഗുഹയ്ക്കുള്ളിലെ ഹോട്ടൽ; കാഴ്ചകൾ കണ്ട് ക്യാംപിങ് നടത്താം

Rattlesnake-Saloon
Image Source: Rattlesnake Saloon facebook page
SHARE

അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ് റാറ്റിൽസ്‌നേക്ക് സലൂൺ. അലബാമയിലെ ടസ്കംബിയയിൽ 25 ഏക്കർ സ്ഥലത്താണ് റാറ്റിൽസ്‌നേക്ക് സലൂൺ സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഒരു ഗുഹയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു റെസ്റ്ററന്റാണിത്. രുചികരമായ ഭക്ഷണം മാത്രമല്ല, വാരാന്ത്യങ്ങളിൽ ലൈവ് സംഗീതവും ഹാലോവീൻ പാർട്ടികളും ഔട്ട്‌ഡോർ മൂവി പ്രദർശനങ്ങളും പോലെയുള്ള വിനോദപരിപാടികളും ഇവിടെ നടക്കുന്നു.

റാറ്റിൽസ്‌നേക്ക് സലൂൺ സ്ഥിതി ചെയ്യുന്ന ഗുഹ "ഡിക്‌സി ഗുഹ" എന്നാണ് അറിയപ്പെടുന്നത്. അലബാമയുടെ ഈ ഭാഗത്ത് സാധാരണയായി കാണപ്പെടുന്ന ഭൂഗർഭ ഗുഹകളുടെ ഭാഗമാണിത്. ഭൂഗർഭജലത്തില്‍ ചുണ്ണാമ്പുകല്ല് അലിഞ്ഞാണ് ഈ ഗുഹകൾ രൂപപ്പെട്ടത്. സ്റ്റാലാക്റ്റൈറ്റുകൾ, സ്റ്റാലാഗ്മിറ്റുകൾ തുടങ്ങിയ ഘടനകള്‍ ഗുഹയുടെ വിവിധഭാഗങ്ങളില്‍ കാണാം. കൂടാതെ, വവ്വാലുകൾ, സാലമാണ്ടർ, പ്രാണികൾ എന്നിവയുൾപ്പെടെയുള്ള ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ ഗുഹ.

Rattlesnake-Saloon2
Image Source: Rattlesnake Saloon facebook page

അലബാമയിലെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ആദിവാസികള്‍ താമസിച്ചിരുന്ന പ്രധാനപ്പെട്ട പുരാവസ്തു സൈറ്റുകളിൽ ഒന്നാണിത്.  ഇപ്പോള്‍ ഇത് സ്വകാര്യ ഉടമസ്ഥതയിലാണ് ഈ ഗുഹ. അപ്പലാച്ചിയൻ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഈ ഗുഹയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് ക്യാംപിങ്ങും കുതിരസവാരിയും ഉള്‍പ്പെടെ ഒട്ടേറെ വിനോദങ്ങളുണ്ട്. അതുകൊണ്ടുതന്നെ വീക്കെന്‍ഡില്‍ ഇവിടേക്ക് എത്തുന്ന ആളുകള്‍ വളരെയധികമാണ്, ടൂര്‍ ഓപ്പറേറ്റര്‍മാരും സജീവം.

ലോകപ്രശസ്തയായ ഹെലൻ കെല്ലർ ജനിച്ച് വളർന്ന വീട് ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് ടൂറുകള്‍ ലഭ്യമാണ്. റാറ്റിൽസ്‌നേക്കിൽ നിന്ന് അൽപ്പം അകലെയുള്ള പ്രകൃതിരമണീയമായ പിക്ക്വിക്ക് തടാകത്തിൽ ചൂണ്ടയിടാം. ചരിത്രപരമായ വീടുകളും കെട്ടിടങ്ങളും നിറഞ്ഞ ടസ്കംബിയ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് ആണ് മറ്റൊരു കാഴ്ച.

Rattlesnake-Saloon1
Image Source: Rattlesnake Saloon facebook page

റാറ്റിൽസ്‌നേക്കിന് ചുറ്റുമുള്ള മനോഹരമായ ഗ്രാമപ്രദേശങ്ങളിലൂടെ കുതിരസവാരി നടത്തുന്നതിനുള്ള ഒട്ടേറെ പാതകളുണ്ട്. സ്വന്തമായി കുതിരകളെ കൊണ്ടുവരുന്ന സന്ദർശകർക്ക് ഈ പാതകള്‍ സൗജന്യമായി ഉപയോഗിക്കാം, കുതിരകളെ വാടകയ്ക്ക് ലഭിക്കുന്ന ഇടങ്ങളും ഒട്ടേറെയുണ്ട്. റാറ്റിൽസ്‌നേക്കിൽ നിന്ന് അൽപം അകലെ സ്ഥിതി ചെയ്യുന്ന കെയ്ൻ ക്രീക്ക് കാന്യോൺ നേച്ചർ പ്രിസർവിനുള്ളില്‍ ഒട്ടേറെ ഹൈക്കിങ് പാതകളുണ്ട്. റാറ്റിൽസ്‌നേക്കിൽ നിന്ന് ഏകദേശം 30 മൈൽ അകലെയാണ് 4,000 ഏക്കർ വിസ്തൃതിയുള്ള കോൾഡ്‌വാട്ടർ മൗണ്ടൻ. മൗണ്ടൻ ബൈക്കിങ്, ഹൈക്കിങ് എന്നിവയ്ക്ക് പ്രശസ്തമാണ് ഇവിടം. മനോഹരമായ ബാങ്ക്ഹെഡ് നാഷണൽ ഫോറസ്റ്റിലൂടെയുള്ള നിരവധി ഹൈക്കിങ് പാതകളുള്ള റോക്ക്പൈൽ റിക്രിയേഷൻ ഏരിയയാണ് മറ്റൊരു ആകര്‍ഷണം.

Rattlesnake-Saloon3
Image Source: Rattlesnake Saloon facebook page

റാറ്റിൽസ്‌നേക്ക് സലൂൺ അലബാമ സൈറ്റിൽ ക്യാംപിങ് നടത്തുന്നില്ല, എന്നാല്‍ സമീപത്ത് നിരവധി ക്യാമ്പിംഗ് ഓപ്ഷനുകൾ ഉണ്ട്. ടെന്റ് സൈറ്റുകൾ, ആർവി സൈറ്റുകൾ, ക്യാബിനുകൾ എന്നിവയുൾപ്പെടെ വിവിധ ക്യാംപിങ് ഓപ്ഷനുകൾ ഇവിടെ ലഭ്യമാണ്. സാധാരണയായി മാർച്ച് മുതൽ നവംബർ വരെ റാറ്റിൽസ്‌നേക്ക് സലൂൺ ആഘോഷമയമാണ്. അലബാമയുടെ ചരിത്രത്തിന്‍റെ ഭാഗമാകാനും ഒപ്പം വിവിധ വിനോദങ്ങളുടെയും രുചികളുടെയും ത്രില്‍ ആസ്വദിക്കാനും എത്തുന്ന സഞ്ചാരികളെക്കൊണ്ട് ഇവിടം നിറയും. എല്ലാവര്‍ഷവും ശൈത്യകാലമാകുമ്പോള്‍ ഇവിടം അടയ്ക്കും.

English Summary: Rattlesnake Saloon, An Unsuspecting Alabama Cave Restaurant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS