അഹാനയും കുടുംബവും സ്വിറ്റ്സർലൻഡിൽ; വൈറലായി ചിത്രങ്ങൾ

ahaana-travel
Image Source: Krishna Kumar/Instagram
SHARE

അവധിയായാൽ യാത്രപോകണം ,കുടുബവുമൊത്തുള്ളതാണെങ്കിൽ സന്തോഷം ഇരട്ടിയാകും. അഭിനയം പോലെ തന്നെ യാത്രകളെയും പ്രണയിക്കുന്ന താരകുടുംബമാണ് അഹാന കൃഷ്ണയുടേത്. മലയാളികളുടെ പ്രിയതാരം അഹാന ഇപ്പോൾ വിദേശ യാത്രയിലാണ്. സഹോദരിമായ ദിയ കൃഷ്ണനും ഇഷാനിയുമൊക്കെ യാത്രയുടെ അതിമനോഹരമായ നിരവധി ചിത്രങ്ങളും വിഡിയേയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.  ഇത്തവണ ഫാമിലിയൊടൊപ്പം സ്വിറ്റ്സർലൻഡിലാണ് അവധിക്കാല യാത്ര. കൃഷ്ണകുമാറും സ്വിറ്റ്സർലന്‍ഡ് യാത്രയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

ഇൗക്കഴിഞ്ഞിടയ്ക്ക് അമ്മ സിന്ധു സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിംഗപ്പൂരിലേക്ക് അഹാന വെക്കേഷന്‍ യാത്ര പോയിരുന്നു. സഹോദരിമാര്‍ക്കൊപ്പം സിംഗപ്പൂരിലെ ബീച്ചില്‍ നിന്നെടുത്ത കിടിലന്‍ ഡാന്‍സ് വിഡിയോയും അഹാന ആരാധകർക്കായി അന്ന് പങ്കുവച്ചിരുന്നു. കൂടാതെ അമ്മ സിന്ധുവിന്‍റെ 51ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ കശ്മീർ യാത്രയും വൈറലായിരുന്നു.  ഇപ്പോൾ വീണ്ടും മഞ്ഞണിഞ്ഞ സ്വിറ്റ്സർലൻഡിന്റെ കാഴ്ചകളിലാണ് താരകുടുംബം. സ്വിസ് ആൽപ്സിന്റെ സൗന്ദര്യത്തിൽ മനംമയങ്ങി നിൽക്കുന്ന നിരവധി ചിത്രങ്ങളുമുണ്ട്.

Read more: കുട്ടികളുമായി കുറഞ്ഞ ചെലവിൽ താമസിക്കാം; മികച്ച ഒാഫറുകളുമായി കെടിഡിസി

ഹിമശൈലങ്ങൾ, പൂക്കൾ ചിരിക്കുന്ന മലഞ്ചരിവുകൾ സ്വിറ്റ്‌സർലൻഡ് ഏതൊരു യാത്രികരുടെയും ഖൽബിലെ കുളിരാണ്. എവിടെ തിരിഞ്ഞാലും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള നാട്. ആല്‍പ്‌സ് പര്‍വത നിരകളോട് ചേര്‍ന്നുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് സ്വിറ്റ്‌സര്‍ലൻഡിനെ മലകയറ്റക്കാരുടെ സ്വര്‍ഗീയ ഭൂമിയാക്കുന്നത്. സ്വിസ് ആല്‍പ്‌സ് എന്നു വിളിക്കുന്ന ഈ പ്രദേശത്ത് നിരവധി ഹൈക്കിങ്ങ് റൂട്ടുകളാണുള്ളത്. മഞ്ഞു പുതച്ച മലനിരകളും ഇടതൂര്‍ന്ന പൈന്‍ മരക്കാടുകളും നീലാകാശത്തെ പ്രതിഫലിപ്പിക്കുന്ന അരുവികളുമെല്ലാം ഓരോ മലകയറ്റങ്ങളേയും സവിശേഷമാക്കുന്നു. ലഭ്യമായ പ്രകൃതി വിഭവങ്ങളെ നല്ല രീതിയില്‍ പരിപാലിക്കുന്നുവെന്നതാണ് സ്വിറ്റ്‌സര്‍ലൻഡിന്റെ പ്രധാന മേന്മ. 

പർവതങ്ങളും തടാകങ്ങളും അതിരിടുന്ന മനോഹര നഗരമാണ് സൂറിച്. ഇതൊരു സമതലനഗരമാണ്. ഇവിടുത്തെ ജനവിഭാഗത്തിൽ കൂടുതലും കൃഷിക്കാരാണ്. ഗോതമ്പ്, മധുരക്കിഴങ്ങ്, ഓട്സ് എന്നിവയാണ് പ്രധാനമായും കൃഷിചെയ്യപ്പെടുന്നത്. സ്വിസർലൻഡിന്റെ സാമ്പത്തിക തലസ്ഥാനമാണിത്. ലിമ്മത്ത് നദിയുടെ തീരത്താണ് സൂറിച് നഗരം സ്ഥിതി ചെയ്യുന്നത്. സ്വിസ്സ് ബാങ്കുകളുടെ ആസ്ഥാനം സൂറിചിലാണ്. നൈറ്റ് ലൈഫിനും സൂറിക് പ്രശസ്തം

എവിടെ തിരിഞ്ഞാലും മനോഹരമായ പ്രകൃതി ദൃശ്യങ്ങളാല്‍ സമ്പന്നാണ് സ്വിറ്റ്‌സര്‍ലൻഡ്. ആല്‍പ്‌സും തെളിനീരൊഴുകുന്ന അരുവികളും പച്ച പുല്‍മേടുകളും കളിവീടുകളെപോലെ മനോഹരമായ നിര്‍മിതികളുമെല്ലാം സ്വിറ്റ്‌സര്‍ലൻഡിലെ തെളിഞ്ഞ കാലാവസ്ഥയില്‍ മനോഹര ചിത്രങ്ങളായി മാറും.

English Summary: Ahaana Krishna Family Trip to Switzerland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS