ADVERTISEMENT

യുഎസില്‍ നടത്തിയ ടൂറിന്‍റെ അടിപൊളി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ഗായകന്‍ വിധുപ്രതാപും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും. കൂട്ടുകാര്‍ക്കൊപ്പം കൊളറാഡോയിലെ മനോഹരമായ മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ നിന്നെടുത്ത ഒട്ടേറെ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കൊളറാഡോയിലെ ഗാർഡൻ ഓഫ് ദി ഗോഡ്‌സ് പാര്‍ക്കില്‍ നിന്നും എടുത്ത ദീപ്തിയുടെ ഒരു ചിത്രവുമുണ്ട്.

കൊളറാഡോയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗാർഡൻ ഓഫ് ദി ഗോഡ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശിക്കുന്ന ഏതൊരാളും അനുഭവിച്ചറിയേണ്ട ഒരു പ്രകൃതി ആകർഷണമാണ്. ഉയരമുള്ള മണൽക്കല്ലുകളും, ആഴത്തിലുള്ള മലയിടുക്കുകളും കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വിശാലമായ സമതലങ്ങളുമെല്ലാം ഈ പാര്‍ക്കിലെ കാഴ്ചകളാണ്. സന്ദര്‍ശകര്‍ക്ക് 15 മൈലിലധികം നീളുന്ന പ്രകൃതിരമണീയമായ പാതകളിലൂടെ ഹൈക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

പാർക്കിലെ ഏറ്റവും പ്രശസ്തമായ പാതകളിലൊന്നാണ് പെർകിൻസ് സെൻട്രൽ ഗാർഡൻ ട്രയൽ. 1.5 മൈൽ നീളമുള്ള ഈ ലൂപ്പ് സന്ദർശകരെ പാർക്കിന്‍റെ ഹൃദയത്തിലൂടെ കൊണ്ടുപോകുന്നു. അതിമനോഹരമായ പാറക്കൂട്ടങ്ങളുടെ കാഴ്ചകള്‍ നിറഞ്ഞ ഈ പ്രദേശ, ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് ഒരു മികച്ച ഓപ്ഷനാണ്. കൂടുതൽ പരിചയസമ്പന്നരായ ഹൈക്കര്‍മാര്‍ക്ക്, അല്‍പം ബുദ്ധിമുട്ടേറിയ സയാമീസ് ട്വിൻസ് ട്രയൽ എന്ന പാതയുണ്ട്. 2 മൈൽ നീളുന്ന ഈ പാത, ഗാർഡൻ ഓഫ് ദി ഗോഡ്‌സിന്‍റെയും ദൂരെയുള്ള പൈക്‌സ് പീക്കിന്‍റെയും സുന്ദര കാഴ്ചകൾ ഒരുക്കുന്നു.

ഗാർഡൻ ഓഫ് ദി ഗോഡ്സില്‍ ഒരു ദിവസം ചെലവഴിച്ച ശേഷം, സന്ദർശകർക്ക് അടുത്തുള്ള കൊളറാഡോ സ്പ്രിംഗ്സിലേക്ക് പോകാം. ഗാർഡൻ ഓഫ് ദി ഗോഡ്സില്‍ നിന്ന് ഒരു ചെറിയ ഡ്രൈവ് മാത്രം അകലെയാണ് കൊളറാഡോ സ്പ്രിംഗ്സ് സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകര്‍ക്ക് ബെഡ് ആന്‍ഡ്‌ ബ്രേക്ക്ഫാസ്റ്റ് മുതൽ ആഢംബര റിസോർട്ടുകൾ വരെ വൈവിധ്യമാർന്ന താമസസൗകര്യങ്ങൾ ഈ പ്രദേശത്തുണ്ട്. ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, മ്യൂസിയങ്ങൾ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഈ ഭാഗത്ത് ധാരാളം ഉണ്ട്. കൊളറാഡോ സ്പ്രിംഗ്സിനടുത്തുള്ള നഗരപ്രദേശമായ ഡെൻവറില്‍ നിന്നുള്ള ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

സജീവമായ കലാ സാംസ്കാരിക രംഗം, ലോകോത്തര മ്യൂസിയങ്ങൾ, ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഡെൻവർ നഗരം. ഒപ്പം, ബൊട്ടാണിക് ഗാർഡൻസ്, സിറ്റി പാർക്ക് പോലെയുള്ള നഗരത്തിലെ നിരവധി പാർക്കുകളും പൂന്തോട്ടങ്ങളും സന്ദര്‍ശിക്കാം.

English Summary: Vidhu Prathap and Deepthi enjoys holiday in America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com