ദുബായ് സന്ദർശനത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2026403645
dubai-frantic00/shutterstock
SHARE

സഞ്ചാരികൾക്ക് അദ്ഭുതകാഴ്ചകൾ നിറച്ച ഇടമാണ് ദുബായ്. ഓരോ തവണ അവിടേക്ക് യാത്ര ചെയ്യുമ്പോഴും പുതിയ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ദുബായിലെ തിരഞ്ഞെടുക്കപ്പെട്ട ബീച്ചുകളിൽ പുതിയ പ്രവർത്തനങ്ങളും രാത്രി ജീവിതവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിരിക്കിട്ടുണ്ട്. ഇനി ദുബായ് യാത്രയിൽ നിങ്ങൾക്ക് ഒരു അടിപൊളി നൈറ്റ് ലൈഫ് കൂടി ആസ്വദിക്കാം. അടുത്ത തവണ ദുബായ് സന്ദർശനത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ 

ദുബായ് ഫ്രെയിം

Dubai-Frame

ഗോൾഡൻ നിറത്തിൽ ദീർഘചതുരാകൃതിയിലുള്ള ദുബായ് ഫ്രെയിം നഗരത്തിന്റെ പൂർണമായൊരു വ്യൂ ആണ് നൽകുന്നത്. ഒരു വശത്ത് പഴയ ദുബായും മറുവശത്ത് ന്യൂ ദുബായും, നടുവിലുള്ള ദുബായ് ഫ്രെയിം മികച്ചൊരു കാഴ്ചാനുഭവമായിരിക്കും നൽകുക. 48 നിലകളിൽ സ്ഥിതി ചെയ്യുന്ന ദുബായ് ഫ്രെയിമിന് ഒരു ഗ്ലാസ് നടപ്പാതയുണ്ട്. ഇവിടുത്തെ ഗാലറികളിൽ നിന്നാൽ ഭൂതകാലത്തിലെ ദുബായ് എങ്ങനെയായിരുന്നുവെന്നും വരുംകാല ദുബായ് നഗരം എങ്ങനെയാണ് ഭരണകൂടം ഒരുക്കുന്നതെന്നും കണ്ടു മനസ്സിലാക്കാം. 

സഫാരി പാർക്ക്

1010130883
Dubai-Alexey_Arz/shutterstock

119 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ദുബായ് സഫാരി പാർക്കിൽ ഏകദേശം 3,000 മൃഗങ്ങളുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള മൃഗങ്ങളുള്ള ആഫ്രിക്കൻ ഗ്രാമം, ഡ്രൈവ്-ത്രൂ അറേബ്യൻ ഡെസേർട്ട് സഫാരി, ഏഷ്യയുടെ വൈവിധ്യമാർന്ന സംസ്കാരം ഉൾക്കൊള്ളുന്ന ഒരു ഏഷ്യൻ ഗ്രാമം തുടങ്ങി സന്ദർശകർക്ക് നിരവധി ആകർഷണങ്ങൾ ഇവിടെയുണ്ട്. ദുബായ് നഗരത്തിന്റെ വേഗത്തിൽ നിന്നും തിരക്കിൽ നിന്നുമെല്ലാം മാറി ഒരു യഥാർത്ഥ പ്രകൃതി ജീവിതവും നിങ്ങൾക്ക് ഇവിടെ ആസ്വദിക്കാം. 

പോണ്ട് പാർക്ക്

1659688261
Pond Park, UAE-Novikov Aleksey/shutterstock

അൽ ബർഷ, അൽ നഹ്ദ, അൽ ഖുസൈസ് 3, അൽ ഖൗസ്, അൽ ഖവാനീജ് എന്നിവിടങ്ങളിലാണ് ദുബായിലെ ഏറ്റവും മികച്ച പോണ്ട് പാർക്കുകൾ ഉള്ളത്, വലിയൊരു ജലാശയവും അതിനെ ചുറ്റിയുളള പാർക്കുമാണിത്.സത്യത്തിൽ അധികമാരും സന്ദർശനം നടത്താത്തതിനാൽ തന്നെ തിരക്ക് കുറവായ ഇടങ്ങളാണ്. എന്നാൽ ഇവിടങ്ങളിലെല്ലാം പ്രാദേശിക സംരംഭകരുടെ വിപണികളും നടപ്പാതകളും ജലധാരകളുമെല്ലാമുണ്ട്. കുടുംബവുമൊത്ത് ചെലവഴിക്കാൻ പറ്റിയ വളരെ ശാന്തവും മനോഹരവുമായ ഇടങ്ങളാണ് പോണ്ട് പാർക്കുകൾ. 

ഉമ്മു സുഖീം ബീച്ച്

575342641
Philip Lange/shutterstock

യുഎഇയിലെ ബീച്ചുകൾ  വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. വിവിധ വാട്ടർ സ്‌പോർട്‌സുകൾ, നീന്താനുള്ള അവസരങ്ങൾ, നീണ്ട നടപ്പാതകൾ, വിവിധ രാജ്യങ്ങളുടെ രുചിഭേദങ്ങൾ അനുഭവിച്ചറിയാനുള്ള ഭക്ഷണശാലകൾ അങ്ങനെ അനേകം കാര്യങ്ങളുള്ള ഉമ്മു സുഖീം ബീച്ച് ദുബായിലെ ആകർഷകമായ ബീച്ചുകളിൽ ഒന്നാണ്. ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത ഇവിടെ ഒരു പൊതു ലൈബ്രറി വരെയുണ്ട് എന്നതാണ്. 

മുഷ്രിഫ് പാർക്ക് പാതകൾ

മുഷ്‌രിഫ് പാർക്ക് പണ്ടേ ദുബായ് സന്ദർശിക്കുന്ന പ്രകൃതിസ്‌നേഹികൾക്ക് പ്രിയപ്പെട്ടതാണ്. 2021-ൽ ദുബായ് മുനിസിപ്പാലിറ്റി 50 കിലോമീറ്റർ നീളമുള്ള സൈക്ലിങ് ട്രാക്കുകൾ പൊതുജനത്തിനായി തുറന്നിരുന്നു. ഈ സൈക്കിൾ ട്രാക്കുകൾ പ്രൊഫഷണൽ സൈക്ലിസ്റ്റുകളെയും ഹോബിയിസ്റ്റുകളെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന മുഷ്രിഫ് പാർക്കിന്റെ പ്രത്യേകതയാണ്. ഭാവിയിൽ കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും മറ്റും ദുബായ് ഭരണകൂടം ആരംഭിച്ചു കഴിഞ്ഞു. 70,000 ലധികം മരങ്ങളുള്ള മനോഹരവും, സമൃദ്ധവുമായ വനങ്ങൾക്കിടയിലുടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച നിങ്ങൾക്ക് സൈക്കിൾ സവാരി നടത്താം.ഇത്തരത്തിലുള്ള ദുബായിലെ ആദ്യത്തെ സൈക്കിൾ ട്രാക്കാണിത്. 

English Summary: 5 'hidden gems' every tourist, resident must visit at least once

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS