ADVERTISEMENT

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇനി കസാക്കിസ്ഥാനിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാം. സഞ്ചാരികൾക്ക് വീസ രഹിതമായിരിക്കുമെന്ന് മാത്രമല്ല, 14 ദിവസം വരെ വീസയില്ലാതെ നിൽക്കുകയും ചെയ്യാമെന്ന് കസാക്ക് ഭരണകൂടം വ്യക്തമാക്കി. ഇനി ഇവിടേക്ക് യാത്ര ചെയ്യുവാൻ നിങ്ങൾക്ക് പ്രത്യേക വീസ ആവശ്യമില്ല, പകരം നിങ്ങളുടെ പാസ്പോര്‍ട്ട് മാത്രം മതി. മാത്രമല്ല, 180 ദിവസത്തിനുള്ളിൽ 42 ദിവസം വരെ വീസ രഹിത താമസവും ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് കസാക്കിസ്ഥാൻ അനുവദിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ 10 രാജ്യങ്ങളിൽ ഒന്നാണ് കസാക്കിസ്ഥാനെങ്കിലും പല സഞ്ചാരികളുടേയും ബക്കറ്റ് ലിസ്റ്റിൽ ഈ രാജ്യം ഇടംപിടിച്ചിട്ടില്ല. എങ്കിലും സന്ദർശകര്‍ക്ക് കാണുവാനും ആസ്വദിക്കുവാനും ഏറെയുണ്ട് ഇവിടെ.

അതിസുന്ദര ഭൂമിയിലേക്ക്

വളരെ കുറച്ച് മാത്രം സഞ്ചാരികളെത്തുന്ന കസാക്കിസ്ഥാൻ യൂറോഷ്യൻ രാജ്യമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗവും ഏഷ്യാ വൻകരയിലാണെങ്കിലും കുറച്ചു ഭാഗം യൂറോപ്പിലാണുള്ളത്. കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ കസാക്കിസ്ഥാന്റെ അതിർത്തികള്‍ റഷ്യ, ചൈന, കിർഗ്ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, പിന്നെ കാസ്പിയൻ കടലോരം എന്നിവയാണ്. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് കസാക്കിസ്ഥാൻ. 

വൈവിധ്യങ്ങളുടെ നാട് 

ഒരുവശത്ത് മഞ്ഞുപൊതിഞ്ഞു കിടക്കുന്ന പർവതങ്ങൾ മറുവശത്ത് മരുഭൂമികൾ. കൂടാതെ മലകളും ഡെൽറ്റകളും തടാകങ്ങളും എല്ലാം രാജ്യത്തുണ്ട്. കസാക്കിസ്ഥാന്റെ പ്രകൃതിദൃശ്യങ്ങൾക്കൊപ്പം തന്നെ ഇവിടുത്തെ ചരിത്രയിടങ്ങളും കാഴ്ചകളും മറക്കാതെ കാണേണ്ടതാണ്. ചരിത്രം മുതൽ സംസ്കാരവും ജീവിതരീതികളും ഭൂപ്രകൃതിയും ഭക്ഷണവുമെല്ലാം ഇവിടെ സന്ദർശകരെ ആകർഷിക്കുന്നു. സോവിയറ്റ് കാലഘട്ടത്തിലെ വാസ്തുവിദ്യയുമായി ചേർന്നു നിൽക്കുന്ന നിർമിതിയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

kazakhstan
Danila Sivenkov/shutterstock

വരണ്ട മരുഭൂമികൾ, മനോഹരമായ മലയിടുക്കുകൾ മുതൽ സമൃദ്ധമായ താഴ്‌വരകൾ, മഞ്ഞുമൂടിയ പർവതങ്ങൾ, മനോഹരമായ ഹിമാനികൾ, തടാകങ്ങൾ വരെ എല്ലാമുണ്ട് ഇവിടെ.സന്ദർശകരെ ഹൃദയപൂർവം സ്വീകരിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്. കസാക്കിസ്ഥാനിലേക്കുള്ള നിങ്ങളുടെ സന്ദർശനത്തിൽ, ഒഴിവാക്കാനാവാത്തതാണ് പരമ്പരാഗത യൂർതിലെ താമസമാണ്. നാടോടികൾ പരമ്പരാഗതമായി താമസിക്കുന്ന വീടുകളെയാണ്‌ യുർത്‌ എന്നു വിളിക്കുന്നത്‌. ഈ നാടോടി പൈതൃക അനുഭവം മധ്യേഷ്യയുടെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയോട്‌ ഇണങ്ങി ജീവിക്കുന്നതിന്‍റെ ഒരു പ്രതീകമായി മാറിയിരിക്കുന്നു ഈ വീടുകൾ. കാഴ്ചകൾക്കപ്പുറം സഞ്ചാരികൾക്കായി സാഹസികവിനോദങ്ഹളും ഇവിടെയുണ്ട്. ഹൈക്കിങ്, സ്കീയിങ്, കുതിരസവാരി, പ്രത്യേകിച്ച് ടിയാൻ ഷാൻ പർവതനിരകൾ, അൽതായ് പർവതനിരകൾ തുടങ്ങിയ പ്രദേശങ്ങളിൽ ക്യാംപിങ് തുടങ്ങിയവയുമുണ്ട്.

English Summary: Kazakhstan: Visa-free travel for Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com