മൂന്നാറിൽ മാത്രമല്ല, ഇൗ രാജ്യങ്ങളിലുമുണ്ട് മനംമയക്കും തേയിലത്തോട്ടങ്ങൾ

Mail This Article
എത്ര കുറവ് യാത്രകള്‍ പോയിട്ടുള്ള മലയാളികളും ഒരിക്കലെങ്കിലും മൂന്നാറിലെ സൗന്ദര്യത്തിലേക്ക് പോയിട്ടുണ്ടാകും. അതി മനോഹരമായ തേയിലത്തോട്ടങ്ങള്‍ കാണാതെ മൂന്നാറിലേക്കുള്ള യാത്രകള്‍ ഒരിക്കലും പൂര്‍ണമാവുകയുമില്ല. നമ്മുടെ മൂന്നാറു പോലെ ലോകത്തെ പല രാജ്യങ്ങളിലും മനോഹരമായ തേയിലത്തോട്ടങ്ങളുണ്ട്. തേയിലതോട്ടങ്ങളുടെ പേരില്‍ പ്രസിദ്ധമായ എട്ടു നാടുകള്‍ പരിചയപ്പെടാം.

ചെങ്കുഡു, ചൈന
നഗരത്തില്‍ നിന്നും മാറി ഉള്ളിലോട്ടു പോയാലാണ് ചെങ്കുഡുവിലെ തേയില തോട്ടങ്ങള്‍ തെളിഞ്ഞു വരിക. മെങ്ഡിങ്ഷാന്‍ ടീ പ്ലാന്റേഷന്‍ പോലുള്ളവ പ്രസിദ്ധമാണ്. ചെങ്കുഡുവിലെ പരമ്പരാഗത രീതി പിന്തുടരുന്ന ടീ ഷോപ്പുകളില്‍ നിന്നും വൈവിധ്യമാര്‍ന്ന ചായകളും രുചിച്ചു നോക്കാനാവും.

മാക് ചൗ, വിയറ്റ്‌നാം
സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരം തണുത്ത കാലാവസ്ഥ നല്ല മണ്ണ് എന്നിങ്ങനെ തേയില വളരാന്‍ പറ്റിയ സ്ഥലമാണ് വിയറ്റ്‌നാമിലെ മാക് ചൗ. ഇവിടുത്തെ മാക് ചൗ ടീ പ്ലാന്റേഷന്‍ പ്രസിദ്ധമാണ്. പല രുചികളിലുള്ള ചായ ലഭിക്കുമെങ്കിലും ഷാന്‍ ടുയെറ്റ് എന്നു വിളിക്കുന്ന ഗ്രീന്‍ ടീയാണ് കൂട്ടത്തില്‍ പേരുകേട്ടത്.

ഡാംബാറ്റെനെ, ശ്രീലങ്ക
സര്‍ തോമസ് ലിപ്റ്റണ്‍ 1890ലാണ് ഡാംബാറ്റെനെ ടീ ഫാക്ടറി സ്ഥാപിക്കുന്നത്. പ്രസിദ്ധമായ ലിപ്റ്റണ്‍ ചായ ഇവിടെയാണ് നിര്‍മിക്കപ്പെടുന്നത്. കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ ഇവിടെയും മനോഹരമാണ്.

കാമെറോണ്‍ ഹൈലാന്‍ഡ്, മലേഷ്യ
മലേഷ്യയിലെ കാമെറോണ്‍ ഹൈലാന്‍ഡ് മലകയറ്റത്തിനും ബൈക്കിംങിനും പ്രകൃതി ഭംഗിക്കുമൊപ്പം തേയിലത്തോട്ടങ്ങള്‍ക്കുകൂടി പ്രസിദ്ധമാണ്. ബോ ടീ പ്ലാന്റേഷന്‍, ഭാരത് ടീ പ്ലാന്റേഷന്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന തേയിലതോട്ടങ്ങള്‍.

അസോരെസ്, പോര്‍ച്ചുഗല്‍
അഗ്നിപര്‍വതമായിരുന്ന അസോരെസിന്റെ മുകളില്‍ ഇന്ന് വിളയുന്നത് തേയിലയാണ്. യൂറോപ്യന്‍മാരാണ് ലോകത്തെങ്ങുമുള്ള തേയിലത്തോട്ടങ്ങളില്‍ പലതും നട്ടുപിടിപ്പിച്ചതെങ്കിലും യൂറോപില്‍ മികച്ച തേയിലത്തോട്ടങ്ങള്‍ കുറവാണ്. അതിലൊന്നാണ് അസോറസിലെ ദ ഗോറിയാന ടീ ഫാക്ടറി.
ഗ്രാനഡ, സ്‌പെയിന്‍
സ്‌പെയിനിലെ തേയിലയുടേയും തേയിലത്തോട്ടങ്ങളുടേയും ആസ്ഥാനം ഗ്രാനഡയാണ്. ഇവിടെ ചായക്കടകള്‍ക്കു മാത്രമായുള്ള തെരുവു പോലുമുണ്ട്. അറേബ്യന്‍ സ്വാധീനമുള്ളവയാണ് ഇതില്‍ പലതും. പാലൊഴിച്ചതും അല്ലാത്തതുമായ പലതരം രുചികളിലുള്ള ചായകള്‍ ഇവിടെ ലഭിക്കും.

ഡാര്‍ജിലിങ്, ഇന്ത്യ
ഇന്ത്യയിലെ തേയിലത്തോട്ടങ്ങളുടെ പേരില്‍ പ്രസിദ്ധമായ സ്ഥലങ്ങളിലൊന്ന് ഡാര്‍ജിലിംങാണ്. ഹാപ്പി വാലി ടീ എസ്റ്റേറ്റ് പോലുള്ളവ പ്രസിദ്ധമാണ്. ഡാര്‍ജിലിങ് ടീ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററും സഞ്ചാരികള്‍ക്ക് പുതിയ അനുഭവം നല്‍കും.
ലണ്ടന്‍, ഇംഗ്ലണ്ട്
ഇംഗ്ലണ്ടിലെ അപൂര്‍വം തേയില തോട്ടങ്ങളിലൊന്നാണ് ട്രിഗോത്തന്‍ എസ്‌റ്റേറ്റ്. സ്വകാര്യ കുടുംബം നടത്തുന്ന ഈ തേയിലത്തോട്ടത്തിലേക്ക് എപ്പോഴും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ മുന്‍ കൂട്ടി അനുമതി വാങ്ങിയ ശേഷം മാത്രം ഇവിടം സന്ദര്‍ശിക്കുന്നത് തീരുമാനിക്കുന്നതാണ് നല്ലത്.
English Summary:These 8 International Tea Destinations Hit the Spot