ADVERTISEMENT

കഴിഞ്ഞ ഒരു മാസത്തോളമായി യുഎസില്‍ പാടിപ്പറന്നു നടക്കുകയാണ് ഗായിക റിമി ടോമി. ഏപ്രിലില്‍ ഫ്രീഡിയ പാട്ടുത്സവത്തിന്‍റെ ഭാഗമായി യു എസില്‍ എത്തിയ റിമി, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത മനോഹരമായ ചിത്രങ്ങള്‍ സോഷ്യൽ മീഡിയായിൽ പങ്കുവച്ചു.

Image Credit : rimitomy/instagram
Image Credit : rimitomy/instagram

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ടൈംസ് സ്ക്വയർ, ഇവിടം പ്രതിവർഷം 50 ദശലക്ഷം സന്ദർശകരെ ആകർഷിക്കുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കാൽനട പ്രദേശങ്ങളിലൊന്നായി അറിയപ്പെടുന്ന ടൈംസ് സ്‌ക്വയറിലൂടെ ദിവസേന ഏകദേശം 330,000 ആളുകൾ കടന്നുപോകുന്നു എന്നാണ് കണക്ക്.

ബോസ്റ്റണ്‍, ഹ്യൂസ്റ്റന്‍, ഓസ്റ്റിന്‍, ഡാലസ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ഷിക്കാഗോ, അരിസോണ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിപാടി. പാട്ടും സ്കിറ്റുമെല്ലാം ഉള്‍ക്കൊള്ളിച്ച ഈ ആഘോഷത്തില്‍ റിമിക്കൊപ്പം ഗായകന്‍ ബിജു നാരായണനും ശ്രീനാഥ് ശിവശങ്കരന്‍, കൗശിക് മുതലായവരും ഉണ്ടായിരുന്നു. 

Image Credit : rimitomy/instagram
Image Credit : rimitomy/instagram

ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍ ഡാന്‍സ് ചെയ്യുന്ന റിമിയെയും ഒരു വിഡിയോയില്‍ കാണാം.

ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള യൂണിവേഴ്സൽ സ്റ്റുഡിയോസില്‍ നിന്നെടുത്ത ചിത്രവും റിമി പോസ്റ്റ്‌ ചെയ്തു.

Image Credit : rimitomy/instagram
Image Credit : rimitomy/instagram

പ്രധാനമായും സിനിമകൾ, ടെലിവിഷൻ എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി റൈഡുകൾ, ആകർഷണങ്ങൾ, ലൈവ് ഷോകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു തീം പാര്‍ക്കാണിത്. ലോകമെങ്ങും ആരാധകരുള്ള ഡോറ ദി എക്സ്പ്ലോറർ, ബാക്ക് ടു ദ ഫ്യൂച്ചർ, ഹലോ കിറ്റി, കുങ് ഫു പാണ്ട, മഡഗാസ്കർ, സ്‌കൂബി ഡൂ, മെൻ ഇൻ ബ്ലാക്ക് തുടങ്ങിയ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങളുടെ രൂപങ്ങള്‍ ഇവിടെ കാണാം.

ഈ പാര്‍ക്ക് നിര്‍മിച്ച യൂണിവേഴ്സൽ സ്റ്റുഡിയോസ്, ശരത്കാല സീസണിൽ ഹാലോവീൻ ഹൊറർ നൈറ്റ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു വാർഷിക പരിപാടി നടത്താറുണ്ട്‌.  ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകളാണ് ഇവിടം സന്ദര്‍ശിക്കുന്നത്.

Redrockcanyo. Image Credit : rimitomy/instagram
Redrockcanyo. Image Credit : rimitomy/instagram

പുതുതായി പുറത്തിറങ്ങിയ 'ആവേശം' സിനിമയിലെ ഫഹദ് ഫാസിലിന്‍റെ വിഡിയോ അനുകരിച്ചുള്ള ഒരു വീഡിയോയും റിമി പോസ്റ്റ്‌ ചെയ്തു. 'കരിങ്കാളിയല്ലേ' എന്ന പാട്ടിനനുസരിച്ച് റിമി ചുവടുവയ്ക്കുന്നത് ഇതില്‍ കാണാം.

സാൻഫ്രാൻസിസ്കോയിലെ പ്രശസ്തമായ ഗോൾഡൻ ഗേറ്റ് പാലത്തില്‍ നിന്നെടുത്തതാണ് ഈ വിഡിയോ. സാൻഫ്രാൻസിസ്കോ ഉൾക്കടലിൽ നിർമിച്ചിരിക്കുന്ന തൂക്കുപാലമാണ് ഗോൾഡൻ ഗേറ്റ് പാലം. 1937 ൽ തുറക്കുന്ന സമയത്ത്, ലോകത്തിലെ ഏറ്റവും നീളമേറിയതും ഉയരമുള്ളതുമായ തൂക്കുപാലമായിരുന്ന ഇത്, അമേരിക്കയിലെ സാൻഫ്രാൻസിസ്കോയെയും കലിഫോർണിയയിലെ മാരിൻ കൗണ്ടിയേയും തമ്മിൽ ബന്ധിപ്പിക്കുന്നു. 

Redrockcanyo. Image Credit : rimitomy/instagram
Redrockcanyo. Image Credit : rimitomy/instagram

ആധുനിക ലോകത്തിന്റെ അദ്ഭുതങ്ങളിൽ ഒന്നായി അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എൻജിനിയേഴ്സ് അംഗീകരിച്ച ഈ പാലം സാൻ ഫ്രാൻസിസ്കോയുടെയും കലിഫോർണിയയുടെയും മുഖമുദ്രകളില്‍ ഒന്നാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫോട്ടോകള്‍ എടുക്കപ്പെട്ട പാലം എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ഗേറ്റ് കാണാന്‍ ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തുന്നു.

English Summary:

Rimi Tomy Captivates the US: A Musical Journey Through Iconic American Cities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com