ADVERTISEMENT

ഓരോ രാജ്യവും ഓരോ നാടും പുതുമയുള്ള നിരവധി കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. ആ കാഴ്ചകളുടെ മാധുര്യം ഒളിപ്പിച്ചു വച്ചാണ് അവരെല്ലാം അതിഥികളെ സ്വീകരിക്കുന്നത്. അഭിനയവും സംഗീതവും മാത്രമല്ലാതെ യാത്രകളെയും അകമഴിഞ്ഞു സ്നേഹിക്കുന്ന തെന്നിന്ത്യൻ താരം ആൻഡ്രിയ അവധിക്കാലം ആഘോഷിക്കുന്നത് ഓസ്‌ട്രേലിയുടെ മായിക സൗന്ദര്യം ആസ്വദിച്ചാണ്. നിങ്ങൾ എന്താണ് കാണുന്നത് ഓപ്പറ ഹൗസോ എന്നെയോ എന്ന ചോദ്യമെറിഞ്ഞാണ് താരം അവിടെ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സിഡ്‌നിയിലെ കടൽത്തീരത്തിരുന്നു കാഴ്ചകൾ ആസ്വദിക്കുകയാണ് താരസുന്ദരി.

Image Credit: therealandreajeremiah/instagram
Image Credit: therealandreajeremiah/instagram

ജലത്തിൽ ഒഴുകി നീങ്ങാൻ ഒരുങ്ങി നിൽക്കുന്ന ഓപറ ഹൗസിന്റെ ശിൽപഭംഗി, അതാണ് സിഡ്നിയുടെ മുഖമുദ്ര. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും കലാസൃഷ്ടികൾ അവതരിപ്പിക്കാനുള്ള ആ വേദിയാണ് ഡിസ്നിയിലെ പ്രധാന കാഴ്ചകളിലൊന്ന്.

Sydney, NSW, Australia. Image Credit : Scott McManus/shutterstock
Sydney, NSW, Australia. Image Credit : Scott McManus/shutterstock

സിഡ്നി തുറമുഖത്തിനു ചുറ്റുമായി നിർമിച്ചിരിക്കുന്ന ഹാർബർ ബ്രിജ്, ഒരിക്കലെങ്കിലും കാണേണ്ട വിസ്മയം തന്നയാണ്. കമാനാകൃതിയിലുള്ള ഈ ഉരുക്കു പാലം 1932 ലാണ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്. 1967 വരെ ഓസ്‌ട്രേലിയിലെ ഏറ്റവും ഉയരമുള്ള നിർമിതിയായിരുന്ന പാലം ഇന്ന് ഡിസ്നിയുടെ മാത്രമല്ല, ആ രാജ്യത്തിന്റെ തന്നെയും മുഖമുദ്രയാണ്. ലോകത്തിലെ ഏറ്റവും വീതിയേറിയ പാലം എന്ന ഗിന്നസ് റെക്കോർഡും പേറിയാണ് ഹാർബർ ബ്രിജ് സന്ദർശകരെ സ്വീകരിക്കുന്നത്. 

Image Credit: therealandreajeremiah/instagram
Image Credit: therealandreajeremiah/instagram

ഡിസ്നിയിലെ കാഴ്ചകളിൽ പ്രാധാന്യമേറിയ ഒന്നാണ് ദി റോക്ക്സ് ഡിസ്‌കവറി മ്യൂസിയം. യൂറോപ്യൻ കാലഘട്ടത്തിനു മുൻപ് മുതൽ ഇന്നു വരെയുള്ള ചരിത്രം പറയുന്ന ഒരിടമാണിത്. 1850 കളിൽ പുനരുത്ഥാനം നടത്തിയ സാൻഡ് സ്റ്റോൺ വെയർ ഹൗസ് ഇവിടെ കാണുവാൻ കഴിയും. അപൂർവങ്ങൾ എന്നു വിശേഷിപ്പിക്കാൻ പല ചിത്രങ്ങളും പുരാവസ്തുക്കളും ഇവിടെയുണ്ട്. ഇന്നത്തെ തലമുറകൾക്കു അക്കാലത്തെക്കുറിച്ചുള്ള അറിവു നൽകാൻ കഴിയുന്നവയാണിതെല്ലാം.

എഴുപത്തിനാല് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന റോയൽ ബൊട്ടാണിക് ഗാർഡൻ ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഉദ്യാനങ്ങളിലൊന്നാണ്. 1816 ൽ സ്ഥാപിതമായ ഇവിടെ വളരെ അപൂർവമായവ  ഉൾപ്പെടെ നിരവധി സസ്യങ്ങൾ കാണുവാൻ കഴിയും. വംശനാശ ഭീഷണി നേരിടുന്നവയും മനോഹരമെന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന റോസ് ഗാർഡനും ഉൾപ്പെടെ ആകർഷകമായ കാഴ്ചകൾ കൊണ്ടു സമ്പന്നമാണിവിടം.

ഓസ്‌ട്രേലിയിലെ മാത്രമല്ല, ലോകത്തിലെ തന്നെ കലാകാരന്മാരുടെ നിരവധി സൃഷ്ടികൾക്കു മ്യൂസിയം ഓഫ് കണ്ടംപ്രറി ആർട്ടിൽ എത്തിയാൽ സാക്ഷിയാകാം. ഏകദേശം നാലായിരത്തോളം കലാകാരന്മാരുടെ സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്‌. മാത്രമല്ല, ഇവിടെ പുതു കലാസൃഷ്ടികളുടെ പ്രദർശനങ്ങളും ഇടയ്ക്കിടെ സംഘടിപ്പിക്കപ്പെടാറുണ്ട്. 

Image Credit: therealandreajeremiah/instagram
Image Credit: therealandreajeremiah/instagram

സിഡ്‌നി നഗരത്തോടു ചേർന്നു കിടക്കുന്ന ഒരു തുറമുഖമാണ് ഡാർലിങ് ഹാർബർ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിനോദങ്ങളും വിവിധ രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകളും കുട്ടികൾക്കായി അക്വേറിയം, മാരിടൈം മ്യൂസിയം എന്നിവയും ഇവിടെ കാണുവാൻ കഴിയും.

English Summary:

Discover Sydney Through the Eyes of South Indian Star Andrea: A Guide to the City's Must-See Sights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com