ADVERTISEMENT

Activate your premium subscription today

×

അതിശയിപ്പിക്കുന്ന ഈ ആശയങ്ങൾക്ക് നിക്ഷേപകരെ നേടാനായോ? | Manorama Online Elevate Ep -10 | Full Pitch

  • May 07 , 2025

ഇനി പൊല്ലാപ്പാകില്ല മലിനജലം. വേസ്റ്റ് വാട്ടർ മാനേജ്മെന്റിൽ നൂതനസംവിധാനവുമായി പുതുവിപ്ലവം സൃഷ്ടിക്കുകയാണ് കളമശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കാസ്മ എന്ന കമ്പനി. ഒരുവർഷം മുമ്പ് മാത്രം പ്രവർത്തനം തുടങ്ങിയ സംരംഭം ഇതിനകം സംസ്കരിച്ചത് 6 കോടിയിലേറെ ലിറ്റർ മലിനജലം. സ്വന്തമാക്കിയത് 70ലേറെ ഉപഭോക്തൃനിരയെയും. ഓരോ സ്ഥാപനത്തിലെയും ജീവനക്കാരുടെ പ്രശ്നങ്ങൾ കണ്ടെത്തി, ആത്മവിശ്വാസവും ഉൽപാദനക്ഷമതയും ഉയർത്താനുള്ള ആശയമാണ് പീപ്പിൾഐഒ എന്ന സംരംഭം മുന്നോട്ടുവച്ചത്. ബിസിനസ് സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറക് സമ്മാനിക്കാൻ മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോയിൽ മികച്ച പ്രതികരണമാണ് കാസ്മയും പീപ്പിൾഐഒയും സ്വന്തമാക്കിയത്. ഇവർ നിക്ഷേപക പാനലിന്റെ ഹൃദയം കവർന്ന എപ്പിസോഡ് കാണാം.

Link Copied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×