പൂക്കളിലെ തേന്‍ നുകരാനും പറന്നുല്ലസിക്കാനും പുതിയ തലമുറയ്ക്ക് ജന്മമേകാനും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലേക്ക് പാറിപ്പറന്നെത്തുന്നത് നൂറുകണക്കിന് ചിത്രശലഭങ്ങളാണ്. കോളജ് ബര്‍സാര്‍ ഫാ. മനോജ് പാലക്കുടി രണ്ടു സെന്റില്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന പൂന്തോട്ടമാണ് ചിത്രശലഭങ്ങളുടെ വിഹാരകേന്ദ്രവും പ്രജനനകേന്ദ്രവുമൊക്കെയായി മാറിയിരിക്കുന്നത്. മുപ്പതിലധികം ഇനങ്ങളില്‍പ്പെട്ട ചിത്രശലഭങ്ങള്‍ ഇവിടെ എത്താറുണ്ടെന്ന് ഫാ. മനോജ്.