മട്ടുപ്പാവിലെ 350 ചതുരശ്ര അടിയിൽ ഒരു തുള്ളി വെള്ളം പോലും തറയിൽ വീഴാതെ കൃഷി ചെയ്യാൻ സാധിക്കുമോ? കഴിയും എന്നാണ് കണ്ണൂർ പള്ളിക്കുന്നിലെ ഡി.കൃഷ്ണനാഥ പൈ പറയുന്നത്. അദ്ദേഹത്തിന്റെ വീട്ടിലെ ടെറസ് ഇതിന് ഉദാഹരണമാണ്. ഒരു തുള്ളി പോലും ടെറസിൽ വീഴാതെ ജലസേചന സൗകര്യമൊരുക്കിയാണ് അദ്ദേഹത്തിന്റെ കൃഷി.