പോക്കറ്റിലൊതുങ്ങുന്ന കുഞ്ഞൻ കുരങ്ങ്, വർണങ്ങൾ വാരിവിതറിയ മേനിയുള്ള തത്തകൾ, ഭീകരരൂപിയെങ്കിലും പാവത്താനായ ഇഗ്വാന അരുമപക്ഷിമൃഗ പരിപാലകരുടെ ശേഖരത്തിലുള്ള ജീവജാലങ്ങളുടെ പട്ടിക നീളും. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ വില വരും ഇത്തരത്തിലുള്ള അരുമകൾക്ക്. അവയോടുള്ള ഇഷ്ടം നിമിത്തം മോഹവില നൽകി സ്വന്തമാക്കുന്നവരാണ് നല്ലൊരു ശതമാനം പക്ഷിപരിപാലകരും. അക്കൂട്ടത്തിൽപ്പെട്ട പക്ഷിപ്രേമിയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ആർ. റെനീസ്.