ആഴക്കടലിലെയും പുഴകളിലെയും മത്സ്യവിസ്മയം അനുഭവേദ്യമാക്കുന്ന ഓൾ ഇൻ വൺ സെന്ററാണ് ചെന്നൈയിലെ വിജിപി മറൈൻ കിങ്ഡം. രാജ്യത്തെ ഏറ്റവും വലിയ വാക്ക് ത്രൂ അക്വേറിയമെന്ന വിശേഷണത്തോടെ അഞ്ച് അക്വാട്ടിക് സോണുകളിലായി ഇരുന്നൂറിലധികം ഇനം ജലജീവികളെ ഇവിടെ പാർപ്പിച്ചിരിക്കുന്നു.