ഫ്ലാറ്റുകളിൽ താമസിക്കുന്നവരാണ് തന്റടുത്ത് നായ്ക്കളെ അന്വേഷിച്ച് വരുന്നവരിൽ കൂടുതലെന്ന് പറയുന്നു പത്തനംതിട്ട തിരുവല്ല കണ്ടത്തുശേരിൽ വീട്ടിൽ അഖിൽ ആനന്ദൻ. പത്താം ക്ലാസിൽ ഒരു ചെറു നായയോടു തുടങ്ങിയ അഖിലിന്റെ ചങ്ങാത്തം ഏഴു വർഷം പിന്നിടുമ്പോൾ മുപ്പതോളം കുഞ്ഞൻ നായ്ക്കളിലേക്ക് എത്തിനിൽക്കുന്നു.