×
ഭൂട്ടാൻ: വിശുദ്ധ ഭ്രാന്തന്റെ വഴിത്താരകളിലൂടെ | Book Review | Vayanamuri
- April 30 , 2025
ഒരു കവിക്കു മാത്രമേ കിഴക്കൻ ഭൂട്ടാനിലെ വസന്തത്തിലെ ആദ്യ മുഴുചന്ദ്ര പ്രഭയെക്കുറിച്ച് ഇങ്ങനെ എഴുതാൻ കഴിയൂ. ബുദ്ധസന്യാസികൾക്ക് ഏറെ പ്രിയപ്പെട്ട രാവ്. മനുഷ്യമനസ്സിനെ ശുദ്ധീകരിക്കുന്ന, വിമലീകരിക്കുന്ന ചാന്ദ്രരശ്മികൾ. മല ഉച്ചികളിലും മടക്കുകളിലും നദിയോരത്തും പാറക്കെട്ടുകളിലും വിഹാരങ്ങളിൽ നിന്നുമെല്ലാം സന്യാസിമാർ ഉൾപ്പെടെ പുറത്തിറങ്ങുന്ന രാവ്. തലയ്ക്കു മുകളിൽ സ്വർണത്താമര പോലെ വിരിഞ്ഞുനിൽക്കുന്ന പനിമതിയിലേക്ക് മുഖമുയർത്തുന്നു.... അപൂർവ ദർശനത്തിന്റെ ആനന്ദലഹരിയിൽ കവിയാവുകയാണ് നന്ദിനി മേനോൻ.
Mail This Article
×