×
യുഎസ് പ്രസിഡന്റായ രാഷ്ട്രീയ കോടീശ്വരൻ; ട്രംപിന്റെ കഥ!
- January 20 , 2025
മോഹിച്ചതെല്ലാം സ്വന്തമാക്കിയ, രാഷ്ട്രീയം ഹരമാക്കിയ ലോക കോടീശ്വരൻ. ഒരു ഭരണപദവിയും വഹിക്കാതെ, രാഷ്ട്രീയക്കാരനല്ലെന്ന പുതുമയുമായി ആ ബിസിനസുകാരൻ ലോകത്തെ നിയന്ത്രിക്കുന്ന വലിയൊരു രാജ്യത്തിന്റെ പ്രസിഡന്റായി. അതും ഒന്നല്ല, രണ്ടുവട്ടം! വൻ തിരിച്ചടികൾ നേരിട്ടിട്ടും ഗംഭീര തിരിച്ചുവരവ്. 2 തവണ ഇംപീച്ച്മെന്റ്, ക്രിമിനൽ കുറ്റവാളിയെന്ന കോടതിവിധികൾ, രതിചിത്ര നടിയുമായുള്ള ദുരൂഹബന്ധം, എണ്ണമറ്റ ലൈംഗിക ആരോപണങ്ങൾ... ചെവിതുളച്ചു വെടിയുണ്ട പാഞ്ഞപ്പോഴും പോരാടാൻ ആഹ്വാനം ചെയ്ത്, രാജ്യത്തെ മഹത്തരമാക്കുമെന്നു വാഗ്ദാനം ചെയ്താണ് വൈറ്റ്ഹൗസിലേക്കുള്ള ഈ രണ്ടാം വരവ്. ആധുനിക അമേരിക്കയുടെ ചരിത്രത്തിൽ ഇതുപോലൊരാൾ ഒന്നേയുള്ളൂ, ഡോണൾഡ് ജോൺ ട്രംപ്– ഇരട്ടവര കോപ്പി പുസ്തകത്തിൽ മെരുങ്ങാത്ത ഒറ്റയാൻ!
Mail This Article
×