June 10, 2024

ആനകളുടെ അത്ഭുത ലോകമായ മൂന്നാർ | Munnar: The world of elephants

പശ്ചിമഘട്ടത്തിലെ ആനകളുടെ പ്രധാന ആവാസ മേഖലയായിരുന്നു ഒരുകാലത്ത് മൂന്നാർ. എന്നാലിന്ന്  ആനകൾ നിലനിൽപ്പിനായി പോരാടുന്ന ഇടമായി ഇവിടം മാറിക്കഴിഞ്ഞു. സ്വൈര്യമായി ആനകൾ വിഹരിച്ചിരുന്ന മൂന്നാറിലെ ചോല വനങ്ങളാണ്  തേയില തോട്ടങ്ങളും യൂക്കാലിപ്റ്റ്സ് തോട്ടങ്ങളുമൊക്കെയായി മാറിയത് . സ്വാഭാവിക വനങ്ങൾ വെട്ടിമാറ്റി ഏകവിള തോട്ടങ്ങളുണ്ടാക്കിയത് ഈ ഭൂപ്രകൃതിയെ തന്നെ  തകിടം മറിച്ചു,പല ജന്തു വൈവിധ്യങ്ങളും ഇവിടെനിന്നും പൂർണമായും അപ്രത്യക്ഷമായി. ഇവിടെ വനങ്ങൾ സൃഷ്ട്ടിച്ച മൂന്നാറിന്റെ മക്കളായ ആനകൾക്ക് ഇന്നവരുടെ മണ്ണും വിണ്ണും ‌അന്യമായിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.