February 01, 2020

റെയിൽവേയിൽ സ്വകാര്യ പങ്കാളിത്തത്തിനു കൂടുതൽ ഊന്നൽ

റെയിൽവേ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിനു കൂടുതൽ ഊന്നൽ നൽകി ബജറ്റ്. 100 റൂട്ടുകളിൽ 150 സ്വകാര്യ ട്രെയിനുകളോടിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്ന റെയിൽവേ അതിന്റെ കരാർ നടപടികളിലേക്കു കടക്കുന്ന ഘട്ടത്തിലാണു ബജറ്റിലും അതിനായി പ്രഖ്യാപനമുണ്ടാകുന്നത്.