February 01, 2020

കേന്ദ്രബജറ്റിലേക്ക് കണ്ണുംനട്ട് രാജ്യം; മോദിസര്‍ക്കാരിന് നിര്‍ണായകം

സാമ്പത്തികപ്രതിസന്ധിയുടെ ആഘാതം സാധാരണക്കാരെ ബാധിച്ചുതുടങ്ങിയ കാലത്ത് അവതരിപ്പിക്കുന്ന ബജറ്റ് മോദിസര്‍ക്കാരിന് രാഷ്ട്രീയമായി നിര്‍ണായകമാണ്. പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായും ഭരണപക്ഷത്ത് വിള്ളലും നിലനില്‍ക്കെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും ബജറ്റിലൂടെയായിരിക്കും കേന്ദ്രം നല്‍കുക. ഗ്രാമീണ മേഖലയുടെ വാങ്ങല്‍ശേഷി കൂട്ടുന്നതിനുള്ള നടപടികള്‍ വേണമെന്ന സംഘ്‍പരിവാര്‍ സംഘടനകളുടെ ആവശ്യത്തോടു സര്‍ക്കാരിന് മുഖംതിരിക്കാനാവില്ല.