വർഷത്തിലൊരിക്കൽ പ്രധാനം

ഗണേശപ്രീതിക്കായി വർഷത്തിലൊരിക്കലെങ്കിലും ദർശനം നടത്തേണ്ട സവിശേഷക്ഷേത്രമാണ് ഇടപ്പള്ളി ഗണപതി ക്ഷേത്രം.

15iteefr70i6t9fh640tuv1rmd content-mm-mo-web-stories content-mm-mo-web-stories-astrology-2022 2dhrj19qipgg6otnpsr611q80a content-mm-mo-web-stories-astrology edappally-ganapathy-temple

കൊട്ടാരം വക ക്ഷേത്രം

ഇടപ്പള്ളി രാജകുടുംബത്തിന്റെ കുടുംബക്ഷേത്രമായതിനാൽ കൊട്ടാരം വക ഗണപതിക്ഷേത്രം എന്നും അറിയപ്പെടുന്നു.

പ്രധാന പ്രതിഷ്ഠ

കൊട്ടാരത്തിനുള്ളിൽ പടിഞ്ഞാറോട്ടു ദർശനമായി പത്നീസമേതനും ദശഹസ്തനുമായ മഹാഗണപതി ഭാവമാണ് ഈ ക്ഷേത്രത്തിൽ.

പ്രത്യേകത

വിഗ്രഹപ്രതിഷ്ഠ നടത്താത്ത ക്ഷേത്രമായതിനാൽ പ്രത്യേക ഉത്സവമോ ആഘോഷങ്ങളോ നടക്കാറില്ല.

ആചാരം

കൊട്ടാരത്തിലെ പുല കാലഘട്ടങ്ങളിൽ ഈ പഞ്ചലോഹ വിഗ്രഹം തൃക്കണാവും ക്ഷേത്രത്തിലേക്കു മാറ്റി നിത്യപൂജകൾ സമർപ്പിക്കും. ക്ഷേത്രത്തിനടുത്തു നാഗത്തറയും ഉണ്ട്.

വിശേഷദിനം

വിനായകചതുർഥി ദിനം പ്രധാനം.

വഴിപാടുകൾ

അഭീഷ്ടസിദ്ധിക്കും തൊഴിൽതടസ്സം നീങ്ങുന്നതിനും ഉണ്ണിയപ്പ നിവേദ്യം ,നെയ്പ്പായസം, കറുകമാല ,നെയ്‌വിളക്ക് , നാളികേരമുടയ്ക്കൽ