ബൃഹദീശ്വര ക്ഷേത്രം

തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ കാവേരി നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്

content-mm-mo-web-stories 2v29vp08m0kr2cph3f4v5bnq9n content-mm-mo-web-stories-astrology-2022 18ranlvtd6afjiv4ji46jo7fg6 thanjavur-brihadeeswara-temple content-mm-mo-web-stories-astrology

പ്രതിഷ്ഠ

ശിവനാണ് പ്രധാനപ്രതിഷ്ഠ. ചണ്ഡികേശ്വരന്റെ പ്രതിഷ്ഠ, പെരിയനായകി അമ്മാൾ ക്ഷേത്രവും അടുത്തുണ്ട്. ഗണപതി, മുരുകൻ, സൂര്യൻ, ചന്ദ്രൻ, അഷ്ടദിക്പാലകർ, അഗ്നി, ഇന്ദ്രൻ, വായു, യമൻ, കുബേരൻ തുടങ്ങിയ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ഒറ്റക്കൽ നന്ദിപ്രതിമ

ഗോപുരകവാടങ്ങൾ പിന്നിട്ട് മുന്നോട്ടു നടന്ന് എത്തുക കൂറ്റൻ നന്ദിപ്രതിമ സ്ഥാപിച്ച മണ്ഡപത്തിലേക്കാണ്. ഏകദേശം 25 ടൺ ഭാരമുളള ഒറ്റക്കൽ പ്രതിമ പതിനാറാം നൂറ്റാണ്ടിൽ നിർമിച്ചതാണ്.

പ്രത്യേകതകൾ

യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളിൽ ഉള്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രപട്ടികയിൽ ഉൾപ്പെട്ട ഈ ക്ഷേത്രം ചോളകാല തമിഴ് വാസ്തുവിദ്യയുടെ ഉദാഹരണമാണ്.

ക്ഷേത്ര നാമങ്ങൾ

തിരുവുടയാർ കോവിൽ, പെരിയ കോവിൽ, രാജരാജേശ്വരം കോവിലെന്നും ഇത് അറിയപ്പെടുന്നു.

ക്ഷേത്രനിർമാണ സവിശേഷത

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീർന്നത്.

വിശേഷ ദിവസങ്ങൾ

ചിത്തിരൈ ബ്രഹ്മോത്സവമാണ് ഇവിടത്തെ പ്രധാന ഉത്സവം. ശിവരാത്രി, നവരാത്രി, പഞ്ചമി, പ്രദോഷം, അഷ്ടമി, പൗർണമിയും എല്ലാം ഇവിടെ വിശേഷ ദിവസങ്ങളാണ്.

108 ശിവലിംഗങ്ങൾ

ക്ഷേത്രവളപ്പിന് ചുറ്റുമായി ദീർഘമായ ഇടനാഴികളുള്ള കെട്ടിടമുണ്ട്. അതിൽ 108 ശിവലിംഗങ്ങൾ നിരയായി കാണാം.

നിഴല്‍ വീഴാത്ത ക്ഷേത്ര മകുടം

81 ടണ്‍ ഭാര മുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രത്തിന്റെ മകുടം. ഈ മകുടത്തിന്റെ നിഴല്‍ ഉച്ച സമയത്ത് നിലത്ത് വീഴില്ല എന്നതാണ് പ്രത്യേകത.

ദർശന സമയം

10 രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 4 മുതൽ മുതൽ 8.30 വരെയും ആണ്