സൂര്യഭഗവാനെ വിഗ്രഹരൂപത്തിൽ പ്രതിഷ്ഠിച്ച്‌ ആരാധിക്കുന്ന ക്ഷേത്രമാണ് ആദിത്യപുരം സൂര്യക്ഷേത്രം.

content-mm-mo-web-stories content-mm-mo-web-stories-astrology-2022 d3lk0a4c5i8ev3qdgg3t493nu content-mm-mo-web-stories-astrology 10lou0f0s9gec2ludfn5s4fj07 importance-of-adithyapuram-sun-temple

തപസ്സിരിക്കുന്ന രീതിയിൽ സൂര്യഭഗവാൻ മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം

മരങ്ങാട് മനയിലെ കാരണവര്‍ സൂര്യനെ തപസ്സു ചെയ്തു ലഭിച്ച വിഗ്രഹത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

പടിഞ്ഞാറോട്ടു ദർശനമായി വട്ടശ്രീകോവിലിൽ ചതുർബാഹുവായി പത്മാസനത്തിൽ തപസ്സിരിക്കുന്ന രൂപത്തിലാണു പ്രതിഷ്ഠ.

രണ്ടു കൈകളിൽ ശംഖം, ചക്രം എന്നിവയുണ്ട്. മറ്റു രണ്ടു കൈകൾ തപോമുദ്രയിലാണ്.

ആദിത്യക്ഷേത്രമെങ്കിലും ഇവിടെ നവഗ്രഹ പ്രതിഷ്ഠയില്ല.

ത്വക്ക് രോഗശമനത്തിന് ഇവിടുത്തെ രക്തചന്ദന പ്രസാദം വിശേഷമാണ്.

സൂര്യ ഭഗവാനു പ്രധാനമായ ഞായറാഴ്ചകൾ ഇവിടെ പ്രധാനമാണ്.

സന്താനശ്രേയസ്സിനും രോഗശാന്തിക്കും സമർപ്പിക്കുന്ന ‘കാവടി എടുക്കൽ’ പ്രധാന വഴിപാടാണ്

മേടമാസത്തിലെ കാവടിക്കാണു കൂടുതൽ പ്രാധാന്യം.