ഉത്തരഖണ്ടിലെ അളകനന്ദാ നദീതീരത്താണ് ബദരീനാഥ ക്ഷേത്രം.

1pjq2jt3m7j67h4pp0u94r0569 content-mm-mo-web-stories content-mm-mo-web-stories-astrology-2022 41ed3rj4rj8ie5k1visn6r0i85 significance-of-badrinath-temple content-mm-mo-web-stories-astrology

108 വൈഷ്ണവ ദിവ്യ സ്ഥലങ്ങളിൽ ഒന്നാണിത്.

അളകനന്ദയുടെ വലതു തീരത്ത് നര-നാരാണന്‍ കൊടുമുടികള്‍ക്കിടയിലാണ് അതിപുരാതനമായ ഈ ക്ഷേത്രം.

ശങ്കരാചാര്യർ അളകനന്ദയില്‍ മുങ്ങി എടുത്ത് പ്രതിഷ്ഠിച്ചാണ് ഇവിടത്തെ വിഗ്രഹം. വിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ.

ബദരിനാഥിലെ പ്രധാന പൂജാരി കേരളത്തിൽ നിന്നുളള നമ്പൂതിരിയാണ്.

അക്ഷയത്രിതീയ നാളിൽ പ്രത്യേക പൂജയോടു കൂടി ക്ഷേത്രം അടയ്ക്കും. വിഗ്രഹം കമ്പളികൊണ്ട് പുതപ്പിക്കും. ആറുമാസം അമ്പലം അടഞ്ഞു കിടക്കും.

വിജയദശമി നാളിൽ ക്ഷേത്രം തുറക്കും. അടുത്തുളള ജോഷിമഠത്തില്‍ അഖണ്ഡ ജ്യോതി തെളിയുന്നതോടെ തീർഥാടനം തുടങ്ങും.

അഭിഷേക പൂജ, വിഷ്ണുസഹസ്രനാമ ജപം തുടങ്ങിയ പൂജകളാണ് ഇവിടെ ഉള്ളത്.

മഞ്ഞ് മലകള്‍ക്കിടയില്‍ ചൂടുവെളളം വരുന്ന തപ്തകുണ്ഡ് അത്ഭുതകരം ആണ്.

ഭാഗീരഥി അളകനന്ദ സംഗമത്തിൽ ഗംഗാ ആരതി കണ്ട് ദേവപ്രയാഗും രുദ്രപ്രയാഗും കഴിഞ്ഞ് കര്‍ണ്ണ പ്രയാഗ് വഴി ജോഷിമഠത്തിലെത്തി പാണ്‍വേശ്വരപുരം വഴി ബദരീനാഥില്‍ എത്താം.