ശനിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ പ്രധാനമാണ് തമിഴ്നാട്ടിലെ തിരുനല്ലാര്‍ ശനീശ്വര ക്ഷേത്രം.

content-mm-mo-web-stories content-mm-mo-web-stories-astrology-2022 significance-of-thirunallar-saneeswaran-temple 2phb37h51riag3mbmm9debicj2 3eehhp2du0tq02emv9ge99rfru content-mm-mo-web-stories-astrology

ശനിയുടെ ദശാപഹാര മോചനത്തിനായി ഈ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തിയാൽ മതിയാകും

ക്ഷേത്രത്തിനു തിരുനല്ലാർ എന്ന പേര് നളമഹാരാജാവുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ നിന്നാണ് ലഭിച്ചതെന്നാണ് കരുതുന്നത്.

ശനിയുടെ പിടിയിൽ നിന്ന് നളനെ വീണ്ടെടുത്ത സ്ഥലമാണ് ഇതെന്നാണ് ഐതിഹ്യം.

നളന് ശനിദോഷമോചനം ലഭിച്ചത് ഇവിടത്തെ തീർഥത്തില്‍ മുങ്ങിയപ്പോഴാണ് എന്ന് വിശ്വസിക്കുന്നു. ഇപ്പോൾ നളതീർഥം എന്നാണിത് അറിയപ്പെടുന്നത് .

ശനിദോഷം ഉള്ളവർ ഇതില്‍ മുങ്ങിക്കുളിച്ചാല്‍ ദോഷങ്ങളെല്ലാം വിട്ടുപോകുമെന്നാണ് വിശ്വാസം.

ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശനി കാവല്‍ക്കാരനാണ് ഇവിടെ. ശിവനോട് പ്രാര്‍ഥിക്കും മുന്‍പ്  ശനിയോട് പ്രാർഥിച്ചാൽ  ദുരിതത്തിൽ നിന്നും മോചനം ലഭിക്കും

പൂയം, അനിഴം, ഉത്തൃട്ടാതിക്കാരുടെ നക്ഷത്ര ദേവത ശനിയായതിനാൽ ഈ നാളുകാർ ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ് .

എള്ളുതിരി കത്തിച്ച് ശനി ഗായത്രി ജപിക്കുന്നത് ദോഷപരിഹാരമാണ്.

രാവിലെ 5.30 മുതൽ ഉച്ചക്ക് 12.30 വരെയും വൈകുന്നേരം 5 മുതൽ 9 വരെയുമാണ് ദർശനസമയം.