കുടുംബത്തിൽ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ വീടിനു ചുറ്റും ചില സസ്യ വൃക്ഷാദികൾ നട്ടു വളർത്താം.

14fuo7v6d1jekscbo8jfihakdt content-mm-mo-web-stories content-mm-mo-web-stories-astrology-2022 plants-that-bring-good-luck-and-prosperity 4vmr6d9po876gvl83835brmcab content-mm-mo-web-stories-astrology

വീടിന്റെ പ്രധാന വാതിലിന്റെ മുൻഭാഗം ഒഴിവാക്കി വേണം വൃക്ഷങ്ങൾ നടാൻ. പൊന്നുകായ്ക്കുന്ന മരമാണേലും പുരപ്പുറത്തേക്കു ചാഞ്ഞാൽ മുറിക്കണം.

വീടിന്റെ വടക്കു ഭാഗത്തു നെല്ലി വയ്ക്കുന്നത് ഉത്തമമാണ്.

വീടിനു ചുറ്റും തുളസി , വാഴ ,കവുങ്ങ്, മുല്ല എന്നിവ നടാം.

കിഴക്കു ഭാഗത്തു തുളസിയോടൊപ്പം മഞ്ഞൾ കൂടി നട്ടുവളർത്തുന്നത് നല്ലതാണ്.

വടക്കുകിഴക്കുമൂലയിൽ സമ്പൽസമൃദ്ധിക്കായി കണിക്കൊന്ന വയ്ക്കുക

തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ മുള നട്ടു പരിപാലിക്കുക

വീടിന്റെ തെക്ക് ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ കൂവളം നട്ടു പരിപാലിക്കുന്നത് ശുഭകരമാണ്.

പടിഞ്ഞാറ് ഭാഗത്തു മഞ്ഞൾ നടുന്നത് വാസ്തു ദോഷങ്ങൾ കുറയ്ക്കുമെന്നാണ് വിശ്വാസം.

കിഴക്കു ഭാഗത്തു പ്ലാവും വടക്കു ഭാഗത്തു മാവും പടിഞ്ഞാറ് ഭാഗത്തു തെങ്ങും തെക്കുഭാഗത്ത് പുളിയും ഉത്തമം.

ഉപയോഗ്യമായ ഫലവൃക്ഷങ്ങൾ വീടിന്റെ ഏതു ഭാഗത്തുവന്നാലും ദോഷമില്ല.