സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. അതിനാൽ വിളക്ക് കൊളുത്തുമ്പോൾ മനഃശുദ്ധിയും ശരീരശുദ്ധിയും നിർബന്ധമാണ്‌.

content-mm-mo-web-stories how-to-light-nilavilakku content-mm-mo-web-stories-astrology-2022 7vc5i1lcs6b1khol792i92b4tq content-mm-mo-web-stories-astrology 609vsjr5udn58ls4qc3q9f8nam

തുളസിയില വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തി പീഠത്തിനു മുകളിലോ തളികയിലോ വച്ച് വേണം ദീപം തെളിയിക്കാൻ.

ദിനവും കഴുകി മിനുക്കിയ ശേഷം മാത്രമാവണം വിളക്കു കൊളുത്തേണ്ടത്.

കിഴക്കു ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും ഈരണ്ടു തിരികൾ കൂപ്പുകൈയുടെ രീതിയിൽ ഇട്ടു വിളക്കു കൊളുത്തണം

രാവിലെ കിഴക്കോട്ടു അഭിമുഖമായി നിന്നും വൈകിട്ട് പടിഞ്ഞാറോട്ടു നിന്നും നിലവിളക്ക് കൊളുത്തണം. വടക്കോട്ടും ഉത്തമം തന്നെ . തെക്കോട്ടു പാടില്ല

സൂര്യോദയത്തിനും അസ്തമയത്തിനും അഞ്ചു മിനിറ്റ് മുൻപേ നിലവിളക്ക് കൊളുത്തണം.

വിളക്കിലെ എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്തുന്നതു അശുഭമാണ്. വീശിയോ ഊതിയോ കെടുത്തരുത്. പുഷ്പം ഉപയോഗിച്ച് കെടുത്തുന്നതാണ് ഉത്തമം.