അഘോരമൂർത്തിയായ ഭഗവാനാണ് ഏറ്റുമാനൂരപ്പൻ. എട്ട് ദിക്ക് പാലകരും ഒരു പോലെ തൊഴുന്ന ഉഗ്രമൂർത്തി.

content-mm-mo-web-stories content-mm-mo-web-stories-astrology-2022 7h19ecnlg7lhcsh0bjqkqrgfkr 491sb4hv85dpq42ri0dvvbvm18 significance-of-ezhara-ponnana-darshanam content-mm-mo-web-stories-astrology

കുംഭമാസത്തിലെ വെളുത്ത പക്ഷത്തിലെ തിരുവുത്സവത്തിന്റെ എട്ടാം ദിവസമാണ് ഏഴരപ്പൊന്നാന ദർശനം.

കണ്ണിനും മനസ്സിനും ആനന്ദവും സന്തോഷവും ഉണർത്തുന്ന പുണ്യ ദർശനമാണ് ഏറ്റുമാനൂരപ്പന്റെ ഉത്സവവും ഏഴരപ്പൊന്നാന ദർശനവും.

തിരുവിതാംകൂർ മഹാരാജാവിനു ഭഗവാനോടുള്ള അതീവഭക്തിയുടെ പ്രതീകമായാണ് ഏഴരപ്പൊന്നാന ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സമർപ്പിച്ചത്.

അഷ്ടദിഗ്ഗജങ്ങൾ എന്ന സങ്കല്പത്തിലാണ് തിരുവിതാംകൂർ മഹാരാജാവ് എട്ട് ആനകളെ ഏറ്റുമാനൂരപ്പനു സമർപ്പിച്ചത്.

ഏഴരപ്പൊന്നാന എന്നു പറയുന്നത് എട്ട് ആനയാണ്. ചെറിയ ആനയാണ് അര ആനയായി ഏഴരപ്പൊന്നാനയിൽ പറയുന്നത്.

ഏഴരപ്പൊന്നാന ദർശന സമയത്തെ വലിയ കാണിക്ക വളരെ വിശേഷപ്പെട്ടതാണ്.

വിളിച്ചാൽ വിളികേൾക്കുന്ന വിളിപ്പുറത്തെത്തുന്ന ഭഗവാനായി ഏറ്റുമാനൂരപ്പൻ കുടികൊള്ളുന്നു.