ഓണാട്ടുകരയുടെ കെട്ടുകാഴ്ച

കെട്ടുകാഴ്‌ചകളാണു ചെട്ടികുളങ്ങര കുംഭഭരണിയുടെ മാറ്റു വർധിപ്പിക്കുന്നത്.

content-mm-mo-web-stories content-mm-mo-web-stories-astrology-2022 significance-of-kettukazhcha e3g7necjapqg505uuqm1c6c2o 4cvvt043atc657kcseg7n086vo content-mm-mo-web-stories-astrology

13 കരകളിൽ നിന്ന് കെട്ടുകാഴ്ചകൾ ചെട്ടികുളങ്ങര അമ്മയുടെ മുന്നിലേക്കു പുറപ്പെടുന്നു.

ഏറെ ഭക്‌തിയോടെയാണു പതിമൂന്നു ദേശക്കാരും കെട്ടുകാഴ്‌ചയൊരുക്കുന്നത്.

ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, നടയ്ക്കാവ് കരകളിൽനിന്നു കുതിരകൾ വരും.

കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂർ, ആഞ്ഞിലിപ്ര, മേനാംപള്ളി കരകളിൽനിന്നു തേരുകൾ.

മറ്റം തെക്കുനിന്നു ഹനുമാനും പാഞ്ചാലിയമ്മയും.

മറ്റം വടക്കുനിന്നു ഭീമൻ. പോത്തുവണ്ടിയിൽ ബകനു ചോറുമായി പോകുന്നതായാണു ഭീമസേനന്റെ ശിൽപം.