ഈ സമയങ്ങളിൽ ഗായത്രി ജപിച്ചാൽ

ബുദ്ധിക്ക് ഉണർവ് ഏകുന്ന മന്ത്രമാണ് ഗായത്രി.

content-mm-mo-web-stories content-mm-mo-web-stories-astrology-2022 1mr6nfl8oqabav0pccfke1rm1d 39nc2kcat031uk1hn63g6khr9e best-time-for-gayathri-mantra content-mm-mo-web-stories-astrology

തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി.

ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ നിത്യവും ഉള്ള ഗായത്രീ മന്ത്രോപാസന ഉത്തമമത്രേ.

ഗായത്രീ മന്ത്രം

ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്

സൂര്യദേവനോടുള്ള പ്രാർഥനയാണിത് . മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്.

സൂര്യ പ്രീതികരമായ മന്ത്രം ആയതിനാൽ അസ്തമയശേഷം ഈ ജപം പാടില്ല.

പ്രഭാത സന്ധ്യ

സരസ്വതീദേവിയുടെ അനുഗ്രഹത്താൽ ജ്ഞാനം ലഭിക്കും

മദ്ധ്യാഹ്ന സമയം

ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താൽ ദുരിതശാന്തി ലഭിക്കും

സായം സന്ധ്യ

ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താൽ ഐശ്വര്യം ലഭിക്കും

കുറഞ്ഞത് 10 തവണ ജപിക്കുന്നത് അത്യുത്തമം. 108 തവണ ജപിക്കുന്നത് ശ്രേഷ്‌ഠം.

ഗായത്രീ ജപം ക്ഷേത്ര ദർശന വേളയിലായാൽ നാലിരട്ടി ഫലദായകമെന്നാണ് വിശ്വാസം .