മഴയിലും ശോഭയേറി ഒരിപ്പുറം കെട്ടുകാഴ്ച

തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തോടനുബന്ധിച്ചാണ് കെട്ടുകാഴ്ച നടക്കുന്നത്

content-mm-mo-web-stories content-mm-mo-web-stories-astrology-2022 5b4inm7sottvijqf50jgscsul pathanamthitta-thatta-orippurathu-devi-temple-festival content-mm-mo-web-stories-astrology 4t225c0kthguff7d7lqko2g4si

ഒരിപ്പുറത്തമ്മയുടെ ആട്ടത്തിരുനാളിലാണ് കെട്ടുരുപ്പടികൾ ക്ഷേത്രത്തിൽ അണിനിരക്കുന്നത്.

കനത്ത മഴയിലും പതിനായിരങ്ങളാണ് ക്ഷേത്ര സന്നിധിയിൽ എത്തിയത്.

കൊച്ചുകാള, വലിയ കാള, ഇരട്ട വലിയ കാള, വലിയ തേര്, ചെറിയ തേര്, ഒറ്റക്കാള എന്നീ കെട്ടുകാഴ്ചകളാണ് ഉണ്ടായിരുന്നത്.

ഓരോ കരകളിൽ നിന്ന് ചെണ്ടമേളം, അമ്മൻകുടം തുടങ്ങിയവയോടെയാണ് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് എത്തിയത്.

കെട്ടുകാഴ്ചകൾ നിരന്നതോടെ ദേവി ജീവതയിലേറി കാഴ്ചകൾ കാണാനെഴുന്നള്ളി.

കരകളുടെ ക്രമമനുസരിച്ച് കാഴ്ചകൾ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു.

ആദ്യം കരകളിലെ കെട്ടുരുപ്പടികൾ വട്ടമടി പൂർത്തിയാക്കി.

തുടർന്ന് വഴിപാട് കെട്ടുരുപ്പടികളുടെ ഊഴമായിരുന്നു.

ചെറുതും വലുതുമായ വഴിപാട് കെട്ടുകാഴ്ചകളും ക്ഷേത്രത്തിനു 3 തവണ പ്രദക്ഷിണം വച്ച് അണിനിരന്നു.