ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ശ്രീകാളഹസ്തീശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്
കാളഹസ്തിയിലെ സ്വര്‍ണ്ണമുഖി നദീതീരത്താണ് ക്ഷേത്രം
ദക്ഷിണകൈലാസമെന്ന് പ്രസിദ്ധമാണ് ശ്രീകാളഹസ്തീശ്വര ക്ഷേത്രം
ശ്രീ (ചിലന്തി), കാള (സര്‍പ്പം), ഹസ്തി (ആന) എന്നീ മൂന്നു ജീവികള്‍ ഇവിടെ ശിവനെ പ്രാര്‍ഥിച്ച് മോക്ഷം പ്രാപിച്ചതിനാലാണ് ഈ പേര് ലഭിച്ചത്
സ്കന്ദപുരാണത്തിലും ശിവപുരാണത്തിലും കാളഹസ്തിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
കൊത്തുപണികളാൽ നിറഞ്ഞുനിൽക്കുന്ന ധാരാളം ഗോപുരങ്ങളും കൽമണ്ഡപങ്ങളുമുണ്ട്
പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിന്റെ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണിത്.
പടിഞ്ഞാറോട്ട് ദർശനം ചെയ്തിരിക്കുന്ന വായുലിംഗമാണ് പ്രധാന പ്രതിഷ്ഠ.
ശ്വസിക്കുന്ന ശിവലിംഗമാണ് ഇവിടെയുള്ളതെന്ന് പറയപ്പെടുന്നു.
ശനിദശയിലും ശനി, രാഹു, കേതു എന്നിവയുടെ അപഹാരകാലത്തും ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ദോഷശമനമുണ്ടാകുമെന്ന് വിശ്വാസം.
സൂര്യഗ്രഹണ സമയത്തും ചന്ദ്രഗ്രഹണസമയത്തും ക്ഷേത്രം തുറന്നു തന്നെയിരിക്കും.