കണ്ണിനാനന്ദം കലഞ്ഞൂർ കെട്ടുകാഴ്ച

കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച പ്രസിദ്ധമാണ്

content-mm-mo-web-stories 7md85k31ejvvhfvb5ufrcv3cah content-mm-mo-web-stories-astrology-2022 3chc4a8er5evrreb5vsce3jltf pathanamthitta-kalanjoor-lord-mahadeva-temple-festival content-mm-mo-web-stories-astrology

ഉത്സവത്തിന്റെ ആറാം ദിവസമായ രോഹിണി നാളിലാണ് കെട്ടുകാഴ്ച നടക്കുന്നത്.

വലിയ ഇരട്ടക്കാളകളും ഒറ്റക്കാളകളും ചെറിയ കാളകളും വിവിധ നിശ്ചല ദൃശ്യങ്ങളും മാറ്റുകൂട്ടി.

കിഴക്ക്, പടിഞ്ഞാറ് കരകളിൽ നിന്നാണ് കെട്ടുരുപ്പടികൾ വരുന്നത്

കാഴ്ചശ്രീബലി എഴുന്നള്ളിപ്പിനു ശേഷമാണ് കെട്ടുരുപ്പടികളെ സ്വീകരിക്കാനുള്ള ആചാരപരമായ ചടങ്ങുകൾ ആരംഭിക്കുന്നത്.

വിവിധ കെട്ടുരുപ്പടികളുടെ ചുമതലക്കാർ തിരുനടയിലെത്തി വെറ്റിലയും പാക്കും സമർപ്പിച്ച്, നാളികേരമുടച്ച് ആചാരപരമായി അനുമതി തേടും.

കെട്ടുരുപ്പടികളെ സ്വീകരിക്കാനായി ക്ഷേത്ര മേൽശാന്തിയുടെയും പരികർമിയുടെയും നേതൃത്വത്തിൽ ക്ഷേത്രത്തിൽ നിന്നാണ് എഴുന്നെള്ളത്ത് ആരംഭിക്കുന്നത് .

ദീപാരാധനയ്ക്കു മുൻപായി കെട്ടുരുപ്പടി ക്ഷേത്രത്തിനു വലംവച്ചതോടെ കെട്ടുകാഴ്ചയ്ക്കു സമാപനമായി.