എന്നും രാത്രി കഥകളി അരങ്ങേറുന്ന ക്ഷേത്രം

എന്നും കഥകളി ആസ്വദിച്ച് ഉറങ്ങുന്ന ദേവനാണ് തിരുവല്ലയിലെ ശ്രീവല്ലഭൻ.

content-mm-mo-web-stories content-mm-mo-web-stories-astrology-2022 thiruvalla-sree-vallabha-temple-kathakali 5fsdjd8bj30ahks77hv329p1ip 264oog2vc5trb5oosr7orhh3sp content-mm-mo-web-stories-astrology

ദേവനു വേണ്ടി മാത്രം എന്നും രാത്രി കഥകളി അരങ്ങേറുന്ന ക്ഷേത്രമാണ്.

കാഴ്ചക്കാർക്കു വേണ്ടിയല്ലാതെ ഭഗവാനു കാണുന്നതിനു വേണ്ടി ഒരു കലാസൃഷ്ടി അരങ്ങേറുന്ന ക്ഷേത്രമെന്ന അപൂർവതയാണ് ഇവിടെയുള്ളത്.

കഥകളി നടക്കുന്ന കിഴക്കേ ഗോപുരത്തിൽ തെക്കുവശത്തായി ഒരു പീഠം ക്രമീകരിച്ച് കഥകളി കാണുന്നതിനു ഭഗവാന് ഇരിപ്പിടവും ഒരുക്കാറുണ്ട്.

പീഠത്തിൽ പട്ടുവിരിച്ച് ഇലയിൽ നെല്ല്, അരി, നാളികേരം എന്നിവയും നിലവിളക്കും വയ്ക്കും.

പീഠത്തിലിരുന്നാണ് ഭഗവാൻ കഥകളി കാണുന്നതെന്നാണ് സങ്കൽപം.

അസുരവാദ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ദേവകലയാണ് കഥകളി.

വർഷങ്ങളായി എല്ലാ ദിവസവും രാത്രി 9.30ന് ക്ഷേത്രത്തിൽ കഥകളി നടക്കാറുണ്ട്.

കേരളത്തിലെ മുതിർന്ന എല്ലാ കഥകളി നടന്മാരും ശ്രീവല്ലഭനു മുൻപിൽ വേഷമിട്ടവരാണ്.

കഥകളി അരങ്ങേറ്റം നടത്തുന്ന കോട്ടയം കുടമാളൂർ സായ്നിവാസിൽ വി.ജി. ശ്യാം (73). ഒപ്പം അരങ്ങേറിയ ഒൻപതാം ക്ലാസ് വിദ്യാർഥികളായ നീലാംബരിയും ദേവീനന്ദനയും സമീപം