2022 വിഷുഫലം ഒറ്റനോട്ടത്തിൽ

വിഷു മുതൽ ഈ നാളുകാർക്കു മാറ്റങ്ങളുടെ കാലം

69ek8kshtf3e6074hs6cd8cbp9 content-mm-mo-web-stories content-mm-mo-web-stories-astrology-2022 4i7kme58a4pd0pu623cffj36c4 vishu-prediction-2022-by-dr-p-b-rajesh content-mm-mo-web-stories-astrology

മേടക്കൂർ (അശ്വതി,ഭരണി,കാർത്തിക1/4)

പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഈശ്വരാനുകൂല്യമുള്ള വർഷമാണ്. ഏറെ കാലമായി കാത്തിരുന്ന കാര്യങ്ങൾ സഫലമാകും.

മിഥുനക്കൂർ ( മകയിരം ,തിരുവാതിര, പുണർതം3/4)

പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്.

കർക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)

ദീർഘകാലമായി അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ചിങ്ങക്കൂറ് (മകം,പൂരം,ഉത്രം1/4)

പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന വർഷമാണിത്. സാമ്പത്തിക ഞെരുക്കം ഉണ്ടാകും പുതിയ സംരംഭങ്ങൾക്ക് ഈ വർഷം നന്നല്ല

കന്നിക്കൂർ (ഉത്രം,അത്തം,ചിത്തിര1/2)

ഈശ്വരാനുകൂല്യമുള്ള വർഷമാണ് ഇത്. പല മാർഗങ്ങളിലൂടെ പണം വന്നുചേരും.

തുലാക്കൂർ (ചിത്തിര1/2,ചോതി,വിശാഖം3/4)

കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. സാമ്പത്തിക ഞെരുക്കം ഉണ്ടാവാനിടയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

വൃശ്ചികകൂർ (വിശാഖം1/4,അനിഴം,തൃക്കേട്ട)

പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും.

ധനുക്കൂർ (മൂലം,പൂരാടം, ഉത്രാടം1/4)

കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. പുതിയ വാഹനത്തിനും വീടിനും ഉന്നത സ്ഥാനം ലഭിക്കാനും യോഗമുണ്ട്.

മകരക്കൂർ (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ വർഷമല്ല

കുംഭക്കൂർ ( അവിട്ടം 1/2ചതയം, പൂരുരുട്ടാതി3/4)

ദൈവാധീനം ഉള്ള വർഷമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയസംരംഭങ്ങൾ വിജയിക്കും.

മീനക്കൂർ (പൂരുരുട്ടാതി1/4, ഉത്തൃട്ടാതി,രേവതി)

അവിവാഹിതരുടെ വിവാഹം നടക്കാൻ അനുകൂലമായ വർഷമാണിത്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും.