നാഗേശ്വരസ്വാമിക്ഷേത്രം – ഈ നക്ഷത്രക്കാർ ദർശിച്ചാൽ ഇരട്ടിഫലം!

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ കുംഭകോണത്താണ് തിരുനാഗേശ്വരം സ്വാമി ശിവക്ഷേത്രം

content-mm-mo-web-stories content-mm-mo-web-stories-astrology-2022 58s0ob1mpcmsv5dkskqglhlj0h significance-of-nageswaraswamy-temple-kumbakonam content-mm-mo-web-stories-astrology 4lqc42iso8oa5dme7enrumrk9k

ചോള ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് ഈ ക്ഷേത്രം. രാഹു ഇവിടെ ഉപദേവനാണ്.

9-ആം നൂറ്റാണ്ടിൽ ചോളരാജവംശ കാലത്താണ് കൊത്തുപണിയുടെ ഏറ്റവും പഴക്കമുളള ഭാഗങ്ങൾ നിർമ്മിച്ചത്.

ഉയർന്ന ഗോപുരങ്ങൾ ഉൾപ്പെടെ ഉള്ളവ 16- ആം നൂറ്റാണ്ടിൽ നിർമിച്ചതാണ്.

മൂന്ന് ഗോപുരങ്ങൾ ഉളള ഈക്ഷേത്ര സമുച്ചയം  തമിഴ്നാട്ടിൽ ഏറ്റവും വലുതാണ്.

നാഗേശ്വരർ, പ്രളയംകാത്തനാഥർ, പെരിയനായകി എന്നിവരുടെ പ്രതിഷ്ഠകളുള്ള ഇവിടെ നിരവധി ശ്രീകോവിലുകൾ ഉണ്ട്.

പുരാണത്തിലെ സർപ്പങ്ങളായ ദക്ഷനും കാർക്കോടകനും ഇവിടെ ശിവനെ ആരാധിച്ചിരുന്നെന്നാണ് ഐതിഹ്യം.

ക്ഷേത്ര സമുച്ചയത്തിൽ നിരവധി ഹാളുകളും നിരവധി ശില്പങ്ങളും ഉണ്ട്. 

ഫെബ്രുവരി - മാർച്ച് മാസങ്ങളിലെ മഹാ ശിവ രാത്രിയാണ് ഇവിടത്തെ പ്രധാന ഉത്സവം.

രാഹു ദോഷത്തിനും സർപ്പ ദോഷങ്ങൾക്കും പരിഹാരമായി ഇവിടെ ദർശനം നടത്തി വഴിപാടുകൾ കഴിച്ചാൽ മതിയാകും