സമ്പൂർണ വാരഫലം (ഏപ്രിൽ 17 - 23 )

2dp8347r0rd595bbmfrfuse7kg content-mm-mo-web-stories content-mm-mo-web-stories-astrology-2022 weekly-star-prediction-by-raveendran-kalarikkal-april-17-to-23 content-mm-mo-web-stories-astrology 47v1er4eqkjgtcbivc4e8e2vba

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

വ്യാഴം പ്രതികൂലഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായിട്ടാണ് ഫലങ്ങൾ അനുഭവപ്പെടുക.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വ്യാഴം അനുകൂലഭാവത്തിലേക്കു മാറിയതിനാൽ ഇടവക്കൂറുകാർക്ക് ഈയാഴ്ച തികച്ചും ഗുണകരമായ അനുഭവങ്ങളാണ് ഉണ്ടാകുക.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

അഷ്ടമശനിയും പത്തിൽ വ്യാഴവും ആയതിനാൽ ഈയാഴ്ച മിഥുനക്കൂറുകാർക്ക് പൊതുവേ ഗുണദോഷ മിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

വ്യാഴം അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ കർക്കടകക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

വ്യാഴം പ്രതികൂലഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് ചില സന്ദർഭങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടുന്നില്ല എന്നു തോന്നും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

വ്യാഴം അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച കന്നിക്കൂറുകാർക്ക് പൊതുവേ ഗുണ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

വ്യാഴം പ്രതികൂലഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച തുലാക്കൂറുകാർക്ക് കാര്യങ്ങൾ വിജയത്തിൽ എത്തിക്കാൻ കൂടുതൽ പ്രയത്നം ആവശ്യമായി വരും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

വ്യാഴം അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ ഗുണഫലങ്ങളാണ് അനുഭവപ്പെടുക.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

വ്യാഴത്തിന്റെ രാശി മാറ്റം ധനുക്കൂറുകാർക്ക് പൊതുവേ അനുകൂലമാണ്. ഇതിലൂടെ ഈയാഴ്ച ധനുക്കൂറുകാർക്ക് ജോലികാര്യങ്ങളിൽ നേട്ടം ഉണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

വ്യാഴം മൂന്നാം ഭാവത്തിലേക്കു മാറിയതിനാൽ മകരക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

വ്യാഴം അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ കുംഭക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ ഗുണ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹത്തിലൂടെ കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

വ്യാഴത്തിന്റെ രാശിമാറ്റം മീനക്കൂറുകാർക്ക് ആശ്വാസത്തിലാണ്. ഈയാഴ്ച തികച്ചും അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക.