സമ്പൂർണ വാരഫലം (ഏപ്രിൽ 24 - 30 )

content-mm-mo-web-stories content-mm-mo-web-stories-astrology-2022 weekly-star-prediction-by-raveendran-kalarikkal-april-24-to-30 nvlu5robg4vqgk7nffrvg6ha1 6oiq620k1q4p0bleluufprhha5 content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഏപ്രിൽ 28നു ശനിയുടെ രാശിമാറ്റത്തോടെ മേടക്കൂറുകാർക്ക് കണ്ടകശനി തീരുകയാണ്. അതുകൊണ്ട് ജോലിരംഗത്തും കുടുംബത്തിലും അനുഭവപ്പെട്ടിരുന്ന തടസ്സങ്ങളെല്ലാം മാറിക്കിട്ടും. നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ശനിയുടെ രാശിമാറ്റത്തോടെ ഇടവക്കൂറുകാർക്കു കണ്ടകശനി ആരംഭിക്കുകയാണ്. കാര്യങ്ങളിലെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ശനിയുടെ രാശിമാറ്റത്തോടെ മിഥുനക്കൂറുകാർക്ക് അഷ്ടമശനി ദോഷം തീരുകയാണ്. ഗുണദോഷ മിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലികാര്യങ്ങളിൽ മന്ദത അനുഭവപ്പെടും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

കർക്കടകക്കൂറുകാർക്ക് ഏപ്രിൽ 28നു കണ്ടകശനി തീരുകയാണ്. എങ്കിലും ശനിയുടെ രാശിമാറ്റത്തോടെ അഷ്ടമശനി ആകുകയാണ്. എങ്കിലും വ്യാഴം അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. കരുതൽ വേണം.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

വ്യാഴം പ്രതികൂലഭാവത്തിലേക്കു മാറിയതിനു പിന്നാലെ ശനി കൂടി പ്രതികൂലമാകുന്നതോടെ ഈയാഴ്ച പകുതിക്കു ശേഷം ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ശനിയുടെ രാശിമാറ്റത്തോടെ കന്നിക്കൂറുകാർക്കു കാര്യങ്ങൾ കുറെക്കൂടി അനുകൂലമാകും. ആഴ്ചയിലുടനീളം മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

തുലാക്കൂറുകാർക്ക് ഏപ്രിൽ 28നു കണ്ടകശനി തീരുകയാണ്. കൂടുതൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. വ്യാഴം പ്രതികൂലഭാവത്തിലേക്കു മാറിയതിനാൽ ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ശനിയുടെ രാശിമാറ്റത്തോടെ വൃശ്ചികക്കൂറുകാർക്ക് കണ്ടകശനി തുടങ്ങുകയാണെങ്കിലും വ്യാഴം അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച പൊതുവേ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ശനിയുടെ രാശിമാറ്റത്തോടെ ധനുക്കൂറുകാർക്ക് ഏഴരശനി ദോഷകാലം തീരുകയാണ്. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഏപ്രിൽ 28നു ശനിയുടെ രാശിമാറ്റത്തോടെ മകരക്കൂറുകാർക്ക് ജന്മശനി ദോഷം തീരുകയാണ്. ജോലിയിലും മറ്റും അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. എങ്കിലും വ്യാഴം മൂന്നാം ഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 )

ശനിയുടെ രാശിമാറ്റത്തോടെ കുംഭക്കൂറുകാർക്ക് കണ്ടകശനി ആരംഭിക്കുകയാണ്. എങ്കിലും വ്യാഴം അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഏപ്രിൽ 28–ലെ ശനിയുടെ രാശിമാറ്റത്തോടെ മീനക്കൂറുകാർക്ക് ഏഴരശനി തുടങ്ങുമെങ്കിലും കാര്യമായ ദോഷഫലങ്ങളൊന്നും അനുഭവപ്പെടില്ല. ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണു പ്രതീക്ഷിക്കാവുന്നത്.