സമ്പൂർണ വാരഫലം (മേയ് 01 - 07 )

content-mm-mo-web-stories 7vih6c7mo3rm7csvc10pv2jmvg content-mm-mo-web-stories-astrology-2022 3m9pe2euvva71ja4esm9dhj7uj weekly-star-prediction-by-raveendran-kalarikkal-may-01-to-07 content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

മേടക്കൂറുകാർക്ക് കണ്ടകശനി തീർന്നതോടെ ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. വ്യാഴം പ്രതികൂലഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായിട്ടാണ് ഫലങ്ങൾ അനുഭവപ്പെടുക.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ശനിയുടെ രാശിമാറ്റത്തോടെ ഇടവക്കൂറുകാർക്കു കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ തടസ്സങ്ങൾ ഒന്നും അനുഭവപ്പെടില്ല. വ്യാഴം അനുകൂലഭാവത്തിലേക്കു മാറിയതിനാൽ ഇടവക്കൂറുകാർക്ക് ഈയാഴ്ച കൂടുതലും ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ശനിയുടെ രാശിമാറ്റത്തോടെ മിഥുനക്കൂറുകാർക്ക് തടസ്സങ്ങൾ മാറിക്കിട്ടിയിരിക്കുകയാണ് എന്ന ആശ്വാസമുണ്ട്. ജോലികാര്യങ്ങളിലെ മന്ദത തീരും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

കർക്കടകക്കൂറുകാർക്ക് കണ്ടകശനി തീർന്ന് അഷ്ടമശനി ആയെങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. വ്യാഴം അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ചിങ്ങക്കൂറുകാർക്ക് കണ്ടകശനിയും അഷ്ടമവ്യാഴവും കൂടി തുടരുന്നതിനാൽ എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ശനിയും വ്യാഴവും അനുകൂല ഭാവങ്ങളിലേക്കു മാറിയതിനാൽ കന്നിക്കൂറുകാർക്കു തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തെ പ്രതിസന്ധികൾ തീർന്ന് കാര്യങ്ങൾ അനുകൂലമാകും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

തുലാക്കൂറുകാർക്ക് കണ്ടകശനി ദോഷകാലം തീർന്നു എന്ന ആശ്വാസമുണ്ട്. എന്നാൽ വ്യാഴം പ്രതികൂലഭാവത്തിലേക്കു മാറിയതിനാൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് കണ്ടകശനി തുടങ്ങിയിട്ടുണ്ടെങ്കിലും വ്യാഴം അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ആഴ്ചയുടെ ആദ്യപകുതിയിൽ ജോലികാര്യങ്ങളിൽ അലസത അനുഭപ്പെടും.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ശനിയുടെ രാശിമാറ്റത്തോടെ ധനുക്കൂറുകാർക്ക് കാലം കുറെ അനുകൂലമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

മകരക്കൂറുകാർക്ക് ജന്മശനി ദോഷം തീർന്നതോടെ കാര്യങ്ങൾ തീർത്തും അനുകൂലമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

കുംഭക്കൂറുകാർക്ക് കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ ദോഷം ചെയ്യില്ല. വ്യാഴം അനുകൂല ഭാവത്തിൽ ഉള്ളതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.