സമ്പൂർണ വാരഫലം (മേയ് 08 -14 )

4r7hvcdh7iaube1m566q2801rb content-mm-mo-web-stories content-mm-mo-web-stories-astrology-2022 2e6hluiblhe3pfkar3n4chgial weekly-star-prediction-by-raveendran-kalarikkal-may-08-to-14 content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

വ്യാഴം പ്രതികൂല ഭാവത്തിൽ ആണെങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കണ്ടകശനി തുടരുന്നതിനാൽ എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തെ പ്രതിസന്ധികൾ തീർന്ന് കാര്യങ്ങൾ അനുകൂലമാകും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

കണ്ടകശനി ദോഷകാലം തീർന്നു എന്ന ആശ്വാസമുണ്ട്. എങ്കിലും അഷ്ടമശനി ആയതിനാൽ ജാഗ്രത വേണം. വ്യാഴം അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ ദൈവാനുഗ്രഹത്തിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

കണ്ടകശനിയും അഷ്ടമവ്യാഴവും തുടരുന്നതിനാൽ എല്ലാ കാര്യങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

കാലം കുറെ അനുകൂലമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ശനിദോഷം തീർന്നതോടെ കാര്യങ്ങൾ തീർത്തും അനുകൂലമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ ദോഷം ചെയ്യില്ല. വ്യാഴം അനുകൂല ഭാവത്തിൽ ഉള്ളതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ജന്മശനി തീർന്നതോടെ ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. കാര്യങ്ങൾ ചെയ്തു തീർക്കുന്നതിൽ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങളെല്ലാം മാറിക്കിട്ടും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ശനിയുടെ രാശിമാറ്റത്തോടെ ജന്മശനി ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ തടസ്സങ്ങൾ ഒന്നും അനുഭവപ്പെടില്ല. വ്യാഴം അനുകൂലഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച കൂടുതലും ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

വ്യാഴം 12-ൽ നിന്നു മാറിയതോടെ തടസ്സങ്ങൾ മാറിക്കിട്ടി എന്ന ആശ്വാസമുണ്ട്. ജോലികാര്യങ്ങളിലെ മന്ദത തീരും.