1197 ഇടവമാസത്തിലെ സമ്പൂർണഫലം

1i3tomvu5au9dl8hnkhf8fcjo4 content-mm-mo-web-stories content-mm-mo-web-stories-astrology-2022 monthly-prediction-in-edavam-1197-by-prabha-seena 1im7lt24gpof2udgjgc0cb1d8t content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

നേത്ര രോഗം അവഗണിക്കരുത്. ക്രയവിക്രയ രംഗത്ത് മാന്ദ്യം അനുഭവപ്പെടും. കുടുംബ സ്വത്ത് വീതം വെക്കാനിടയാകും. ഔദ്യോഗിക കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാനിടയാകും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കർമത്തിൽ പുരോഗതി ഉണ്ടാകും. എങ്കിലും സ്ഥാനചലനം മനസ്സിനെ ബുദ്ധിമുട്ടിച്ചേക്കാം. അനാവശ്യ യാത്രകൾ കുറക്കുക. സന്താന ജന്മം കൊണ്ട് ഗൃഹത്തിൽ സന്തോഷത്തിനിടവരും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർധിക്കും. ധനസ്ഥിതി ഉയരുമെങ്കിലും ദുർവ്യയം ഒഴിവാക്കാൻ ശ്രമിക്കണം. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. അധികം പണച്ചെലവ് വരുന്ന കാര്യങ്ങൾ കാലതാമസമെടുത്ത് ചെയ്യുന്നതാണ് ഉത്തമം.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

എല്ലാ പ്രവൃത്തികളും കാര്യക്ഷമതയോടു കൂടി ചെയ്യാൻ കഴിയും. ധനവരവിൽ ഗണ്യമായ മാറ്റം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം കുറെയൊക്കെ തിരികെ ലഭിക്കും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ഈശ്വര പ്രാർഥനയാൽ ഗുണാനുഭവങ്ങൾ ഉണ്ടാവും. പുതിയ ധനാഗമമാർഗങ്ങൾ കണ്ടെത്തും. രാഷ്ട്രീയരംഗത്തുള്ളവർക്ക് പൊതുജന പിന്തുണ ലഭിക്കും. സർക്കാർ കാര്യങ്ങളിൽ വിജയം ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ഗൃഹനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. സന്താനങ്ങളുടെ വിവാഹാലോചനകൾ നടക്കും. കോടതി നടപടികൾ അനുകൂലമാവും. ദാമ്പത്യ സുഖം ഉണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

പുറമെ നിന്നുള്ള സഹായം മന്ദീഭവിക്കും. അയൽക്കാരുമായി കലഹത്തിന് പോവരുത്. ക്ഷീണവും നിരാശയും കാരണം ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം വരും. ഏറ്റെടുത്ത ചുമതലകൾ പൂർത്തിയാക്കുവാൻ ശ്രമിക്കണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ധനലാഭം പ്രതീക്ഷിക്കാം. സാമൂഹ്യ സംഘടനകളുമായി പ്രവൃത്തിക്കുവാൻ അവസരം ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ജോലി മാറ്റം, ഉദ്യോഗക്കയറ്റം എന്നിവയ്ക്ക് സാധ്യത.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

കഠിനാദ്ധ്വാനത്തിലൂടെ ബാധ്യതകൾ പരിഹരിക്കാൻ കഴിയും. ആത്മവിശ്വാസം നഷ്ടപ്പെടാതെ നോക്കണം ആശയക്കുഴപ്പം പരിഹരിച്ച് ഉത്തരവാദിത്വം പൂർണമായി നിറവേറ്റണം. ഇഷ്ടപ്പെട്ട വിഷയങ്ങളിൽ കൂടുതൽ മുഴുകി മാനസികമായ കരുത്ത് വീണ്ടെടുക്കണം.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

പല തരത്തിൽ പെട്ടെന്ന് ധനാഗമമുണ്ടാകും. എന്നാൽ അതേ വേഗത്തിൽ ചോർന്നുപോകും. കഠിനാദ്ധ്വാനത്തിന് മികച്ച ഫലം ലഭിക്കും. കാര്യഗ്രഹണ ശേഷി വർധിക്കും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

കുടുംബാന്തരീക്ഷം മെച്ചപ്പെടും. വാഹനം മാറ്റി വാങ്ങും. സംഘടനാ പ്രവർത്തനത്തിൽ ശോഭിക്കും. ജോലിക്ക് അപേക്ഷിച്ചവർക്ക് അനുകൂല ഫലം കാണുന്നു. എതിരാളികളുടെ കുതന്ത്രങ്ങൾക്ക് ചുട്ട മറുപടി നല്‍കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

മുതിർന്നവരുടെ ഉപദേശങ്ങൾ പൂർണ്ണമനസ്സോടെ ഉൾക്കൊള്ളുക. മാസിക സമ്മർദം അതിജീവിക്കും. വികാരങ്ങൾ നിയന്ത്രിക്കും. തൊഴിൽ സംബന്ധമായി ബുദ്ധിമുട്ടുകളും തടസ്സവും നേരിടും.