കണ്ടകശനി ദോഷകാലം തീർന്നു എന്ന ആശ്വാസമുണ്ട്. എങ്കിലും വ്യാഴം 12-ൽ ആയതിനാൽ ജാഗ്രത വേണം. വിചാരിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.
കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. എല്ലാ കാര്യങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണം. ആഴ്ചയുടെ ആദ്യപകുതിയിൽ ജോലികാര്യങ്ങളിൽ അലസത അനുഭപ്പെടും.
കാലം കുറെ അനുകൂലമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിരംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടും.
കാര്യങ്ങൾ തീർത്തും അനുകൂലമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും.
കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ ദോഷം ചെയ്യില്ല. വ്യാഴം അഷ്ടമത്തിൽ തുടരുന്നതിനാൽ ജാഗ്രത വേണം. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക.
ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.
കണ്ടകശനി തീർന്നതോടെ ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. കാര്യങ്ങൾ ചെയ്തു തീർക്കുന്നതിൽ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങളെല്ലാം മാറിക്കിട്ടും
കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ തടസ്സങ്ങൾ ഒന്നും അനുഭവപ്പെടില്ല. വ്യാഴം അനുകൂലഭാവത്തിലേക്കു മാറിയതിനാൽ ഈ കൂറുകാർക്ക് ഈയാഴ്ച കൂടുതലും ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്.
വ്യാഴം 3-ൽ നിന്നു മാറിയതോടെ തടസ്സങ്ങൾ മാറിക്കിട്ടി എന്ന ആശ്വാസമുണ്ട്. ജോലികാര്യങ്ങളിലെ മന്ദത തീരും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും.
വ്യാഴം പ്രതികൂല ഭാവത്തിൽ ആണെങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.
ജന്മശനി തുടരുന്നതിനാൽ എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.
ഈയാഴ്ച അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തെ പ്രതിസന്ധികൾ തീർന്ന് കാര്യങ്ങൾ അനുകൂലമാകും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.