സമ്പൂർണ വാരഫലം (മേയ് 22 - 28)

content-mm-mo-web-stories content-mm-mo-web-stories-astrology-2022 rkffjmnlns117js3pegl0stim weekly-star-prediction-by-raveendran-kalarikkal-may-22-to-28 content-mm-mo-web-stories-astrology 61fgqolqieitfajk6pbs328v3v

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിട്ടാണു ഫലങ്ങൾ അനുഭവപ്പെടുക. വ്യാഴത്തിനു പിന്നാലെ ചൊവ്വ കൂടി പ്രതികൂലഭാവത്തിലേക്കു മാറിയതിനാൽ ചെലവു കൂടാനിടയുണ്ട്.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ ദോഷം ചെയ്യില്ല. വ്യാഴം സർവാഭീഷ്ടസ്ഥാനത്ത് ഉള്ളതിനാൽ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിരംഗത്തും പുരോഗതി കാണപ്പെടും. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

കണ്ടകശനി തീർന്നതോടെ ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. കാര്യങ്ങൾ ചെയ്തു തീർക്കുന്നതിൽ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങളെല്ലാം മാറിക്കിട്ടും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മുഴുവൻ മറികടക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും വലിയ ദോഷകാലമൊന്നും അല്ല. എന്നാൽ വ്യാഴവും ചൊവ്വയും അനിഷ്ടഭാവത്തിലായതിനാൽ രോഗാരിഷ്ടങ്ങൾ വരാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

വ്യാഴം 6-ൽ നിന്നു മാറിയതോടെ ഇടപെടുന്ന കാര്യങ്ങളിലെ തടസ്സങ്ങൾ മാറിക്കിട്ടി എന്ന ആശ്വാസമുണ്ട്. ജോലികാര്യങ്ങളിലെ മന്ദത തീരും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

വ്യാഴം പ്രതികൂല ഭാവത്തിൽ ആണെങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

കണ്ടകശനി തുടരുന്നതിനാൽ എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തെ പ്രതിസന്ധികൾ തീർന്ന് കാര്യങ്ങൾ അനുകൂലമാകും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

കണ്ടകശനി ദോഷകാലം തീർന്നെങ്കിലും വ്യാഴം അനിഷ്ടഭാവത്തിൽ ആയതിനാൽ ജാഗ്രത വേണം. ചില ദിവസങ്ങളിൽ കാര്യങ്ങൾ വിചാരിച്ചതു പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞെന്നു വരില്ല.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. എല്ലാ കാര്യങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

കാലം കുറെ അനുകൂലമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിരംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടും.