സമ്പൂർണ വാരഫലം (മേയ് 29 - ജൂൺ 04)

5toj5t541b10rqbsjeulm14p35 content-mm-mo-web-stories content-mm-mo-web-stories-astrology-2022 weekly-star-prediction-by-raveendran-kalarikkal-may-29-to-june-04 3cjc802rujgnton12027gcvkbn content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. വ്യാഴം പ്രതികൂലമായി തുടരുന്നുണ്ടെങ്കിലും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ കൂടുതൽ അനുകൂലമാകും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വ്യാഴം അനുകൂല ഭാവത്തിലായതിനാൽ പൊതുവേ ഗുണഫലങ്ങൾ ആണ് അനുഭവപ്പെടുക.ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക . ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ അനുകൂലമാകും. തടസ്സങ്ങൾ നീങ്ങും. ആരോഗ്യം മെച്ചപ്പെടും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. ചെറിയ തടസ്സങ്ങൾ അനുഭവപ്പെടും. ആഴ്ചയുടെ രണ്ടാംപകുതിയിൽ തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിന് തടസ്സങ്ങൾ ഒന്നും ഉണ്ടാകില്ല. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

കാര്യങ്ങൾ പൊതുവേ അനുകൂലമായിരിക്കും. ആറാംവ്യാഴം തുടരുന്നുണ്ടെങ്കിലും ദോഷങ്ങളൊന്നും കാര്യമായി അനുഭവപ്പെടില്ല. കാര്യങ്ങൾ വിചാരിച്ചതു പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

തികച്ചും അനുകൂലമായ അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കാര്യങ്ങൾ വിചാരിച്ചതു പോലെ എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റും. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. വരുമാന വർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഏഴരശനി തുടരുന്നതിനാൽ പൊതുവേ കാര്യങ്ങളിൽ മെല്ലെപ്പോക്ക് അനുഭവപ്പെടും. എങ്കിലും പ്രതിസന്ധികൾ ഒന്നും ഉണ്ടാകില്ല. ചെലവു കൂടും. തുടർന്നുള്ള ദിവസങ്ങളിൽ കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഗുണദോഷമിശ്ര ഫലങ്ങളാണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികൾ ഒന്നും ഉണ്ടാകില്ല. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും.