ശ്രീപത്മനാഭ ക്ഷേത്രാദ്ഭുതങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-astrology-2022 75g4vgfeucscbbg9pdlm2tmhil about-padmanabhaswamy-temple 566351o5sgnub0p4m6hrh3psbe content-mm-mo-web-stories-astrology

അനന്തശയനം

മഹാവിഷ്ണുവിന്റെ അനന്തശയനത്തിലുള്ള വിഗ്രഹമാണ് തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിൽ.

Image Credit: Nitha

വിഗ്രഹത്തിന്റെ നിർമാണം

നേപ്പാളിലെ കാളിഖണ്ഡകി നദിയിൽനിന്നുള്ള 12,008 സാളഗ്രാമക്കല്ലുകളും ഔഷധങ്ങൾ നിറഞ്ഞ കടുശർക്കരയോഗം ചേർത്തായിരുന്നു 18 അടി നീളമുള്ള വിഗ്രഹത്തിന്റെ നിർമാണവും പ്രതിഷ്ഠയും.

Image Credit: Nitha

അഭിശ്രവണ മണ്ഡപം

ഒറ്റക്കൽ മണ്ഡപത്തിനു സമീപമുള്ള അഭിശ്രവണ മണ്ഡപത്തിൽ ഉത്സവകാലത്ത് പ്രത്യേക പൂജകളുണ്ട്.

Image Credit: Nitha

കുലശേഖര മണ്ഡപം

സപ്തസ്വര മണ്ഡപമെന്നും ആയിരംകാൽ മണ്ഡപമെന്നും പേര്. 28 ചിത്രത്തൂണുകളിലാണ് മണ്ഡപം നിലനിൽക്കുന്നത്. ശിൽപികളുടെ കരവിരുത് നിറഞ്ഞ മണ്ഡപത്തിലെ തൂണുകളിൽ സ്പർശിച്ചാൽ സപ്തസ്വരങ്ങളുതിരും.

Image Credit: Nitha

കൽമണ്ഡപങ്ങൾ

11 കൽമണ്ഡപങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഏതാനും മണ്ഡപങ്ങൾ പത്മതീർഥക്കുളത്തിലും

ചുമർചിത്രങ്ങള്‍

ഒട്ടേറെ ചുമർചിത്രങ്ങളാൽ സമ്പന്നമാണ് ക്ഷേത്രം. പത്മനാഭസ്വാമിയുടെയും ശ്രീകൃഷ്ണസ്വാമിയുടെയും ശ്രീകോവിലുകളും ഇത്തരം ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.

Image Credit: Nitha

ഒറ്റക്കൽ മണ്ഡപം

പേരുപോലെത്തന്നെ ഒറ്റക്കല്ലിനാൽ തീർത്ത മണ്ഡപമാണിത്. ശ്രീകോവിലിനു മുന്നിലായുള്ള ഇവിടെയാണ് വിഗ്രഹത്തിനുള്ള അഭിഷേകം നിർവഹിക്കുക. ഇവിടുത്തെ കൽത്തൂണുകളെ സ്വര്‍ണംകൊണ്ടു പൊതിഞ്ഞിരിക്കുന്നു.

പത്മതീർഥക്കുളം

കേരളത്തിലെ ഏറ്റവും പരിശുദ്ധമെന്നു കരുതുന്ന തീർഥക്കുളങ്ങളിലൊന്ന്. ക്ഷേത്രത്തിന്റെ കിഴക്കുവശത്താണിത്.

Image Credit: Nitha

ശീവേലിപ്പുര

ദീർഘചതുരാകൃതിയിലുള്ള ശീവേലിപ്പുരയ്ക്ക് 365 കൽത്തൂണുകളുണ്ട്. ഇവയ്ക്കു ദീപലക്ഷ്മിയുമുണ്ട്. വ്യാളികൾ കാവൽ നിൽക്കുന്നു. ഭഗവാന്റെ ശീവേലി വഹിച്ചുള്ള ഘോഷയാത്ര ഇതുവഴിയാണ്.

ധ്വജസ്തംഭം

80 അടി ഉയരത്തിലുള്ള ഈ കൊടിമരം കിഴക്കേ ഇടനാഴിക്കു സമീപമാണ്. തേക്ക് മരത്തിലാണു നിർമാണം, പിന്നീട് മുഴുവനായും സ്വർണത്തിൽ പൊതിഞ്ഞു. കൊടിമരത്തിന്റെ ഏറ്റവും മുകളിലായി വിഷ്ണുവിന്റെ വാഹനമായ ഗരുഡഭഗവാന്റെ ശിൽപം കൊത്തിയിരിക്കുന്നു.

Image Credit: Nitha

ഗോപുരം

കിഴക്കേകവാടത്തിലാണ് ഏഴു നിലകളിലായുള്ള ഗോപുരം. 35 മീറ്റർ (115 അടി) ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ഗോപുരത്തിന്റെ മുകളിൽ ഏഴ് സുവർണ സ്തംഭങ്ങളുമുണ്ട്. വിഷ്ണുവിന്റെ ദശാവതാരകഥയാണ് ഇതിൽ ശിൽപങ്ങളായി നിറഞ്ഞിരിക്കുന്നത്.

Image Credit: Nitha